പഴയവിടുതി ഹരിത വിദ്യാലയത്തിന് സര്‍ക്കാറിൻെറ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ഇടുക്കി: രാജക്കാട് പഴയവിടുതി സ്കൂളിൻെറ ഹരിത മികവിന് സര്‍ക്കാറിൻെറ നൂറുമേനി അംഗീകാരം. ഗ്രാമപഞ്ചായത്തില്‍ ഹരിത ഓഡിറ്റ് നടത്തിയ 44 സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നൂറുശതമാനം സ്‌കോര്‍ നേടിയ ഏക സ്ഥാപനമാണ് ഈ സ്‌കൂള്‍. രണ്ടരയേക്കറോളം സ്ഥലം സ്വന്തമായുള്ള സ്‌കൂളില്‍ ഹരിതമല്ലാതെ മറ്റൊന്നുമില്ല. വൃത്തിയുള്ള ക്ലാസ് മുറികള്‍, നാല് ശുചിമുറി ഉള്‍പ്പെട്ട സാനിറ്ററി കോംപ്ലക്‌സ്, ഉറവിടത്തില്‍ത്തന്നെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും സംസ്‌കരിക്കുന്നതിന് പഞ്ചായത്ത് നല്‍കിയ റിങ് കമ്പോസ്റ്റ്, ഇതില്‍നിന്ന് ജൈവവളം നിര്‍മാണം. പൂന്തോട്ടത്തില്‍ പൂവിട്ട് നില്‍ക്കുന്ന റോസയും സൂര്യകാന്തിയും കനകാംബരവും ചെത്തിയും കടലാസുറോസയും ജമന്തിയും. സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ തക്കാളി, പയര്‍, വഴുതന, കാബേജ്, ചീര തുടങ്ങിയവ. ഔഷധകൃഷിത്തോട്ടവും മത്സ്യകൃഷിയും. ഏഴു ഡിവിഷനിലായി 126 കുട്ടികളാണ് ഇവിടെയുള്ളത്. സ്കൂളിൻെറ ഹരിതാഭകാത്തുസൂക്ഷിക്കാന്‍ പ്രധാനാധ്യാപകന്‍ ജോയി ആന്‍ഡ്രൂസും ഗ്രീന്‍പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍ ജോഷി തോമസും സദാ ജാഗ്രത പാലിക്കുന്നു. ഗ്രാമപഞ്ചായത്തിൻെറ ഹരിത ഓഡിറ്റില്‍ 36 സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും എട്ട് സ്ഥാപനങ്ങള്‍ക്ക് ബി ഗ്രേഡുമാണ് ലഭിച്ചതെന്ന് പ്രസിഡൻറ് എം.എസ്. സതി, സെക്രട്ടറി ആര്‍.സി. സുജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു. 26ന് 44 സ്ഥാപനങ്ങളെയും ഹരിത ഓഫിസുകളായി പ്രഖ്യാപിക്കും. TDL Rajakkad Pushpa Thottam -രാജാക്കാട് പഴയവിടുതി സ്കൂളിലെ ഔഷധ- പുഷ്പ കൃഷിത്തോട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.