നെടുങ്കണ്ടം: കോൺഗ്രസ് മണ്ഡലംതല അവലോകനയോഗം നെടുങ്കണ്ടത്ത് നടന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്തു. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഇരട്ടയാർ, വണ്ടന്മേട് പഞ്ചായത്തുകളിലെ പ്രധാന പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഏകോപനമില്ലായ്മയും വാർഡുതലത്തിൽ ചിലർ നടത്തിയ വിമതപ്രവർത്തനങ്ങളും ചർച്ചയായി. ചില നേതാക്കൾക്കെതിരെ രൂക്ഷവിമർശനങ്ങളും ഉയർന്നു. നിയമസഭ തെരഞ്ഞെടുപ്പിൻെറ മുന്നൊരുക്കത്തിനും പ്രവർത്തനങ്ങൾക്കും രൂപം നൽകി. അവലോകന യോഗത്തിൽനിന്ന് ഡി.സി.സി പ്രസിഡൻറിൻെറ പഞ്ചായത്തായ പാമ്പാടുംപാറയിലെ ചില പ്രമുഖർ വിട്ടുനിന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാർ അടക്കം ചിലരാണ് പങ്കെടുക്കാതിരുന്നത്. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീം കുട്ടി കല്ലാർ, കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, ജോയി തോമസ്, കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി, ജി. മുരളീധരൻ, സി.എസ്. യശോധരൻ, വൈ.സി. സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. െഎക്യദാർഢ്യ സമരം 43 ദിവസം പിന്നിട്ടു തൊടുപുഴ: സമരം നിർത്തിെവച്ചാൽ ഒരുവർഷത്തേക്ക് വിവാദ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കാം എന്ന വാഗ്ദാനത്തിലൂടെ കേന്ദ്രസർക്കാർ വില കുറഞ്ഞ തന്ത്രമാണ് പയറ്റുന്നതെന്ന് അഖിലേന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടൻ (എ.ഐ.കെ.കെ.എം.എസ്) ജില്ല കൺവീനർ സിബി സി. മാത്യു അഭിപ്രായപ്പെട്ടു. തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 43ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്. നാരായണപിള്ള അധ്യക്ഷത വഹിച്ചു. പി.ജെ. മൈക്കിൾ, ടി.ജെ. പീറ്റർ, ജയിംസ് കോലാനി, മാത്യു ജേക്കബ്, പി.എം. ജോസഫ്, സെബാസ്റ്റ്യൻ എബ്രഹാം, മാത്യു പൊട്ടംപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: TDL Thodupuzha Karshaka Prakshobham തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിൽ 43ാം ദിന സമരം എ.ഐ.കെ.കെ.എം.എസ് ജില്ല കൺവീനർ സിബി സി. മാത്യു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.