തൊടുപുഴ: നഗരസഭയിലെ അംഗീകൃത തെരുവുകച്ചവടക്കാർക്കായി ഡിജിറ്റൽ ട്രാൻസാക്ഷൻ ബോധവത്കരണ പരിപാടി 'മേം ഭീ ഡിജിറ്റൽ' കാമ്പയിൻ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ അംഗീകൃത തിരിച്ചറിയൽ കാർഡുള്ള എല്ലാ തെരുവുകച്ചവടക്കാരെയും ഡിജിറ്റൽ ഇടപാടിലേക്ക് കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. തൊടുപുഴ ടൗൺഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാ കച്ചവടക്കാർക്കും ക്യു.ആർ കോഡ് സ്റ്റാൻഡികളും സ്റ്റിക്കറുകളും വിതരണം ചെയ്തു. പി.എം സ്വാനിധി പദ്ധതിവഴി 10,000 രൂപ ബാങ്ക് വായ്പയെടുത്ത കച്ചവടക്കാരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരസഭ സെക്രട്ടറി രാജശ്രീ പി. നായർ സംസാരിച്ചു. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ ജോണി ജോസഫ് പദ്ധതി അവതരണം നടത്തി. യൂനിയൻ ബാങ്ക് ചാനൽ മാനേജർ മനു, എഫ്.എൽ.സി സുധാകരൻ പിള്ള എന്നിവർ ഡിജിറ്റൽ ട്രാൻസാക്ഷൻ ബോധവത്കരണ ക്ലാസെടുത്തു. വിവിധ ബാങ്കുകളിലെ മാനേജർമാരായ സുഭാഷ് (യൂനിയൻ ബാങ്ക്), ദീപക് (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), വിപിൻ ജോസ് (യുകോ ബാങ്ക് ), കെ.ജി. പ്രസാദ് (ബാങ്ക് ഓഫ് ഇന്ത്യ), അനു മോഹൻ (കേരള ഗ്രാമീൺ ബാങ്ക്) എന്നിവർ സംസാരിച്ചു. പരിപാടിക്ക് എൻ.യു.എൽ.എം ഡിപ്പാർട്മൻെറ് ഉദ്യോഗസ്ഥരായ എം.എൻ. അനിത, കൃഷ്ണ നന്ദു എന്നിവർ നേതൃത്വം നൽകി. ചിത്രം: TDL Thodupuzha Nagarasabha അംഗീകൃത തെരുവുകച്ചവടക്കാർക്ക് ഡിജിറ്റൽ ട്രാൻസാക്ഷൻ ബോധവത്കരണ പരിപാടി മേം ഭീ ഡിജിറ്റൽ കാമ്പയിൻ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു കേരള ചിത്രകല പരിഷത്ത് സംസ്ഥാന ക്യാമ്പ് 24ന് ചെറുതോണി: കേരള ചിത്രകല പരിഷത്ത് സംസ്ഥാന ഏകദിന ക്യാമ്പ് 'പ്രകൃതി 2021' 24ന് രാവിലെ ഇടുക്കി ഹിൽവ്യൂ പാർക്കിൽ നടക്കും. മന്ത്രി എം.എം. മണി രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. തത്സമയ ചിത്രരചന, പ്രദർശനം, ചിത്രകാരന്മാരെ ആദരിക്കൽ, ചിത്രവിൽപന എന്നിവ നടക്കും. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേർ ക്യാമ്പ് സന്ദർശിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കെ.ആർ. ഹരിലാൽ, നിള ബിജു, ബിനു വർണരേഖ, കെ.ബി. ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.