മൂന്നാര്‍: ദേവികുളം മേഖലയില്‍ പട്ടയപ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ദേവികുളം ലാൻഡ് ആക്ഷന്‍ കൗൺസിലിന് നാട്ടുകാര്‍ രൂപംനല്‍കി. ദേവികുളം നിവാസികള്‍ക്ക് പട്ടയം കിട്ടാക്കനിയായതോടെയാണ് ലാൻഡ് ആക്ഷന്‍ കൗൺസിലിൻെറ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. '99 മുതല്‍ ദേവികുളം കോളനിയില്‍ താമസിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരുടെ പട്ടയ നടപടികള്‍ റവന്യൂ വകുപ്പ് പരിഗണിച്ചെങ്കിലും തുടര്‍നടപടിയില്ല. കെ.ഡി.എച്ച് ആക്ടിലെ ചില നിർദേശങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് തടസ്സമായുള്ളത്. പഞ്ചായത്തിൻെറ നേതൃത്വത്തില്‍ ലൈഫ് പദ്ധതി ആവിഷ്‌കരിച്ചതും കൈവശ രേഖ കിട്ടാക്കനിയായതോടെ പ്രയോജനപ്പെടുന്നില്ല. നിർമാണങ്ങള്‍ക്കായുള്ള അനുമതിയും പ്രദേശത്ത് നിലച്ചു. ആക്ഷന്‍ കൗൺസില്‍ നേതൃത്വത്തിൽ ദേവികുളം ആര്‍.ഡി.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടന്നു. ആയിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം സബ് കലക്ടര്‍ പ്രേംകൃഷ്ണന് കൈമാറി. കണ്‍വീനര്‍ ശരത് ചന്ദ്രന്‍, ചെയര്‍മാന്‍ ജെ. ബെന്നി, രക്ഷാധികാരി ബിന്‍സി റോബിന്‍സന്‍, ശ്രീമൂലം ക്ലബ് പ്രസിഡൻറ് വി.ഒ. ഷാജി, എം.വി. ശശികുമാര്‍ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ചിത്രം: TDL DEVIKULAM ദേവികുളം ലാൻഡ് ആക്ഷന്‍ കൗൺസിലിൻെറ നേതൃത്വത്തില്‍ ആയിരംപേര്‍ ഒപ്പിട്ട നിവേദനം സബ് കലക്ടര്‍ പ്രേംകൃഷ്ണന് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.