തൊടുപുഴ: പഴയ ബസ്സ്റ്റാൻഡ് മൈതാനം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ട് തള്ളി. പ്രമേയം അനവസരത്തിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം എതിർക്കുകയായിരുന്നു. റവന്യൂ ടവര്‍ നിര്‍മാണത്തിനായി ഹൗസിങ് ബോര്‍ഡിന് വിട്ടുകൊടുത്ത പഴയ ബസ്സ്റ്റാൻഡുവക 48 സൻെറ് സ്ഥലവും ചേര്‍ന്നുകിടക്കുന്ന വനംവകുപ്പ് റേഞ്ച് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതും ഹൗസിങ് ബോര്‍ഡിന് കൈമാറിയിരുന്നതുമായ ഒരേക്കറോളം റവന്യൂ പുറമ്പോക്ക് സ്ഥലവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ പ്രഫ. ജെസി ആൻറണി അവതാരകയായും ജോസ് മഠത്തില്‍ അനുവാദകനായുമാണ് ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, ഈ സ്ഥലം മൈതാനമായി ഉപയോഗിക്കാന്‍ നഗരസഭക്ക് ഔദ്യോഗികമായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മുമ്പ് രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നതായും ഈ ഫയലില്‍ തീരുമാനമെടുക്കുന്നതിനു പകരം പുതിയ പ്രമേയം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷം തര്‍ക്കം ഉന്നയിച്ചു. ഇതോടെ പ്രമേയം വോട്ടിനിടുകയായിരുന്നു. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 20 വോട്ടിൻെറ ഭൂരിപക്ഷത്തില്‍ പ്രമേയം തള്ളുകയായിരുന്നു. പ്രമേയത്തെ അനുകൂലിച്ച് ഭരണഭക്ഷത്തുനിന്ന് പ്രഫ. ജെസി ആൻറണി, ആര്‍. ഹരി എന്നിവര്‍ സംസാരിച്ചു. പ്രമേയത്തിനെതിരെ കെ. ദീപക്, ടി.എസ്. രാജന്‍, സഫിയ ജബ്ബാര്‍, ജോസഫ് ജോൺ എന്നിവരും അഭിപ്രായം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.