ഗ്രാമീണ വികസനം: പാര്‍ലമെൻറ്​ സമിതി മൂന്നാർ സന്ദർശിച്ചു

ഗ്രാമീണ വികസനം: പാര്‍ലമൻെറ്​ സമിതി മൂന്നാർ സന്ദർശിച്ചു തൊടുപുഴ: ഗ്രാമീണ വികസനം സംബന്ധിച്ച പാര്‍ലമൻെറ്​ സമിതി മൂന്നാറിൽ സന്ദര്‍ശനം നടത്തി. ഗ്രാമീണ മേഖലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും ഫണ്ടി​ൻെറയും നടത്തിപ്പും വിനിയോഗവും അവലോകനം ചെയ്യുന്നതിനാണ് പ്രതാപ് റാവു ജാദവി​ൻെറ നേതൃത്വത്തിലെ 17 അംഗ എം.പിമാരുടെ സമിതി എത്തിയത്. ബുധനാഴ്​ച രാവിലെ മൂന്നാര്‍ ഇക്കാനഗറിലെ അംഗന്‍വാടിയിലാണ് സമിതി അംഗങ്ങള്‍ ആദ്യസന്ദര്‍ശനം നടത്തിയത്. അംഗന്‍വാടിയുടെ പ്രവര്‍ത്തനവും കുട്ടികള്‍ക്കുള്ള ഭക്ഷണ വിതരണത്തെക്കുറിച്ചും ചോദിച്ചറിഞ്ഞ്​ ഭക്ഷ്യസാധനങ്ങളുടെ നിലവാരവും പരിശോധിച്ചു. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെത്തിയ സംഘത്തെ ചെണ്ടവാദ്യത്തി​ൻെറ അകമ്പടിയോടെ പ്രസിഡൻറ്​ കനിമൊഴിയുടെയും സംസ്ഥാന പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ പി.കെ. ജയശ്രീയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. പഞ്ചായത്ത് അഡീഷനല്‍ ഡയറക്​ടര്‍ അജിത് കുമാര്‍, ഡെ. ഡയറക്​ടര്‍ കെ.വി. കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് ഹാളില്‍ സമിതി ചെയര്‍മാന്‍ പ്രതാപ് റാവു ജാദവ് എം.പിയുടെ അധ്യക്ഷതയില്‍ വിവിധ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്​തു. മഹാ്​മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍ കോഓഡിനേറ്റര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കുടുംബശ്രീ ചീഫ് എക്‌സിക്യൂട്ടിവ്​ എസ്. ഹരി കിഷോര്‍ എന്നിവർ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ടീ കൗണ്ടിയില്‍ ഗ്രാമീണ വികസനം സംബന്ധിച്ച അവലോകന യോഗം ചേര്‍ന്നു. കനറാ ബാങ്ക് എം.ഡി എല്‍.വി. പ്രഭാകര്‍ ആമുഖപ്രഭാഷണം നടത്തി. അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കലക്​ടർ എച്ച്. ദിനേശന്‍, സബ് കലക്​ടര്‍ പ്രേം കൃഷ്ണന്‍, തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.