റാഗി വിളയുന്ന നെല്ലിപ്പെട്ടി ആദിവാസിക്കുടിക്ക്​ ജൈവകൃഷി പുരസ്‌കാരം

മറയൂര്‍: ജൈവരീതിയില്‍ സമ്മിശ്രകൃഷി ചെയ്യുന്നതിന്​ സംസ്ഥാന സർക്കാറി​ൻെറ പുരസ്‌കാരം മറയൂരിലെ ആദിവാസിക്കുടിക്ക്. റാഗി, കൂര്‍ക്ക, ബീന്‍സ്, കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ചോളം, ചീര, ഉള്ളി പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാനമായും നെല്ലിപ്പെട്ടികുടിയുടെ സ്വന്തംകൃഷി. 2018ല്‍ മികച്ച ജൈവരീതിയെ കൃഷി വിളകള്‍ക്കുള്ള പുരസ്‌കാരമായ പ്ലാൻറ്​ ജിനോം സേവിയര്‍ കമ്യൂണിറ്റി പുരസ്‌കാരം 10 ലക്ഷം രൂപയും പ്രശസ്തി പത്രവും 2019ലെ വേള്‍ഡ് മലയാളി കൗണ്‍സിലി​ൻെറ ഗ്ലോബല്‍ എന്‍വയോണ്‍മൻെറ്​ പ്രൊഡക്​ഷന്‍ പ്രോജക്ട്​ പുരസ്‌കാരമായ ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും മറയൂരിലെ തന്നെ തായണ്ണന്‍കുടിക്ക് ലഭിച്ചിരുന്നു. മറയൂരിലെ കൃഷി ഓഫിസര്‍ പ്രിയ പീറ്റര്‍, അസി.​ ഏഞ്ചലിന്‍ റോയ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ജൈവകൃഷി പരിപാലനം. TDL NELLIPETTY AGRI FARM മറയൂര്‍ നെല്ലിപ്പെട്ടി കുടിയിലെ ജൈവരീതിയിലെ കൃഷി കട്ടപ്പന സഹകരണ ബാങ്കിന്​ ഹരിത കീർത്തി പുരസ്​കാരം കട്ടപ്പന: മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള ഹരിത കീർത്തി സംസ്ഥാന അവാർഡ് കട്ടപ്പന സഹകരണ ബാങ്കിന്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ബാങ്ക് വർഷങ്ങളായി കാർഷികരംഗത്ത് നടത്തിവരുന്ന ഇടപെടലുകൾക്കുള്ള മികച്ച അംഗീകാരമാണ് അവാർഡെന്ന് ബാങ്ക് പ്രസിഡൻറ്​ ജോയി വെട്ടിക്കുഴി പറഞ്ഞു. ബാങ്കി​ൻെറ നേതൃത്വത്തിൽ നടത്തിവരുന്ന ടിഷ്യു കൾച്ചർ ലാബ്, മണ്ണ് വെള്ളം പരിശോധന കേന്ദ്രം, ഇവിടെ ഉൽപാദിപ്പിച്ച് കൃഷിക്കാർക്ക് വിതരണം ​െചയ്യുന്ന വിവിധയിനം അത്യുൽപാദനശേഷിയുള്ള മികച്ച തൈകൾ, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്ന ഹൈടെക് ഫാം, വിഷരഹിത പച്ചക്കറി വിൽപന നടത്തുന്നതിനുള്ള ഇക്കോഷോപ്, റൂറൽ മാർക്കറ്റ്, കാർഷിക നഴ്‌സറി തുടങ്ങിയ വിവിധ കാർഷിക പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് അവാർഡ്​. കുറെ വർഷങ്ങളായി ഈ രംഗത്ത് മികച്ച മുന്നേറ്റം നടത്താൻ ബാങ്കിനായിട്ടുണ്ട്. ഇത്തരത്തിലെ പ്രവർത്തനങ്ങൾക്ക്​ കൃഷിഭവനും മുന്നിൽ നിൽക്കുന്നു. TDL KTPA CO OP BANK BANANA കട്ടപ്പന സർവിസ് സഹകരണ ബാങ്ക് കൃഷിഫാമിൽ തയാറാക്കിയ ടിഷ്യൂ കൾച്ചർ വാഴത്തൈകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.