റോഡിൻെറ ശോച്യാവസ്ഥ: ദുരിതയാത്രയിൽ പാലപ്ലാവ് ആദിവാസി കോളനി നിവാസികൾ ചെറുതോണി: റോഡിൻെറ ശോച്യാവസ്ഥ മൂലം വാഹനയാത്ര ദുരിതമായി വെൺമണി പാലപ്ലാവ് ആദിവാസി കോളനിക്കാർക്ക്. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിനോട് അധികാരികളുടെയും ജനപ്രതിനിധികളുടെയും അവഗണനയാണ് റോഡിൻെറ ശോച്യാവസ്ഥക്കുള്ള പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോളനിയുടെ നാലുവശത്തും വികസന വെളിച്ചമെത്തിയപ്പോൾ ഈ പ്രദേശം അവഗണിക്കപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചായത്തിൻെറ അതിർത്തിയിൽ കിടക്കുന്ന പ്രദേശമാണിത്. വെൺമണി പാലപ്ലാവ് അംബേക്കർ ആദിവാസി കോളനി റോഡാണ് കാൽനടയാത്ര ദുരിതമായത്. 150ഓളം കുടുംബങ്ങൾ അധിവസിക്കുന്ന പാലപ്ലാവ് കോളനിയിൽ മറ്റ് പൊതുഗതാഗത സംവിധാനങ്ങൾ ഒന്നും ഇല്ല. ഓട്ടോകളും ഇരുചക്ര വാഹനങ്ങളുമാണ് യാത്രാമാർഗം. റോഡിൻെറ ശോച്യാവസ്ഥ മൂലം ഓട്ടോറിക്ഷകളും കടന്നുവരാൻ പറ്റാത്ത അവസ്ഥയിലാണ്. നിരവധി കിടപ്പുരോഗികളുള്ള പാലപ്ലാവ് ആദിവാസി കോളനിയിൽ റോഡിൻെറ ശോച്യാവസ്ഥ മൂലം വാഹനങ്ങൾ എത്താതായതൊടെ കിടപ്പുരോഗികളും ദുരിതത്തിലായി. അടിയന്തരമായി റോഡിൻെറ അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് കോളനി നിവസികളുടെ ആവശ്യം. TDL PALAPLAVU TRIBAL COLONY ROAD കാൽനട പോലും ദുഷ്കരമായ പാലപ്ലാവ് ആദിവാസി കോളനി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.