കമ്പത്ത് ബൈക്ക് അപകടം: യുവാവിൻെറ മരണം യഥാസമയം ആശുപത്രിയിൽ എത്തിക്കാത്തതിനാൽ കട്ടപ്പന: തമിഴ്നാട് കമ്പത്ത് ചൊവ്വാഴ്ച ബൈക്ക് അപകടത്തിൽ രക്തം വാർന്ന് വഴിയിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ആക്ഷേപം. അപകടത്തിൽപെട്ടത് കേരളത്തിൽനിന്നുള്ള വാഹനം ആയതിനാലാണ് രക്ഷാ പ്രവർത്തനം വൈകിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പുളിയൻമലയിൽ ഏലം എസ്റ്റേറ്റും വീടുമുള്ള ശരവണനാണ് (19) മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കിലേക്ക് പിക്അപ് ലോറി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് റോഡിൽ രക്തം വാർന്ന് ഏറെ നേരം കിടന്നതായി ദൃക്സാക്ഷികൾ പറയുന്നു. മരിച്ച യുവാവ് തമിഴ്നാട് കമ്പം സ്വദേശിയാണ്. ചൊവ്വാഴ്ച കമ്പത്തെ വീട്ടിൽനിന്ന് പുളിയൻമലക്ക് വരുന്നതിനിടെയാണ് അപകടം. ഹെൽമറ്റ് ധരിച്ച് റോഡിൽ രക്തം വാർന്നുകിടന്ന യുവാവ് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ബൈക്ക് നമ്പർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് മരിച്ചത് ശരവണനാണെന്ന് തിരിച്ചറിഞ്ഞത്. TDL BIKE ACCIDENT KAMBOM THAMILNADU അപകടത്തിൽപെട്ട് യുവാവ് വഴിയിൽ കിടക്കുന്നതുകണ്ട് തടിച്ചുകൂടിയവർ. സമീപത്ത് പൊലീസ് നിൽക്കുന്നതും കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.