യൂത്ത് ഫ്രണ്ട് എം സേവ് കിസാൻ മാർച്ച്

തൊടുപുഴ: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ തൊടുപുഴയിൽ സേവ് കിസാൻ മാർച്ച് നടത്തി. ട്രാക്ടറുമായി തൊടുപുഴ മുനിസിപ്പൽ ബസ് സ്​റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് യൂത്ത്ഫ്രണ്ട് എം ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ്​ റോയിസൺ കുഴിഞ്ഞാലിൽ നേതൃത്വം നൽകി. മുനിസിപ്പൽ ഓഫിസിന് മുന്നിൽ സമാപന സമ്മേളനം കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആൻറണി ഉദ്ഘാടനം ചെയ്തു. TDL YOUTH FRONT SAVE KISAN MARCH യൂത്ത് ഫ്രണ്ട് എം തൊടുപുഴയിൽ നടത്തിയ സേവ് കിസാൻ മാർച്ച് പ്രഫ. കെ.ഐ. ആൻറണി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.