ശുചിമുറിയുടെ താക്കോൽ നൽകിയില്ല; പൂട്ട്​ അറുത്ത്​ രോഗികൾക്കായി തുറന്നു

ചെറുതോണി: നിർമാണം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും ശുചിമുറി സമുച്ചയത്തി​ൻെറ താക്കോൽ കരാറുകാരൻ നൽകിയില്ല. ബ്ലോക്ക് മെംബറുടെ നേതൃത്വത്തിൽ ശൗചാലയത്തി​ൻെറ പൂട്ട് അറുത്ത് ശുചിമുറി രോഗികൾക്കായി തുറന്നുനൽകി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുതൽമുടക്കി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ശൗചാല സമുച്ചയമാണ് ബ്ലോക്ക് മെംബർ ബിനോയി വർക്കിയുടെ നേതൃത്വത്തിൽ പൂട്ട്​ അറുത്ത് രോഗികൾക്കായി തുറന്നുനൽകിയത്. കഞ്ഞിക്കുഴി സി.എച്ച്​.സി സൻെററിൽ എത്തുന്ന ഒ.പി രോഗികൾക്കായാണ് ബ്ലോക്ക് പഞ്ചായത്ത് ശുചിമുറി നിർമിച്ചത്. കൂടാതെ ശുചിമുറിയുടെ ഒരു ഭാഗം സ്ത്രീകൾക്കും കിടപ്പ് രോഗികൾക്കും തുണി കഴുകി ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമിച്ചിരുന്നത്. എന്നാൽ, നിർമാണം പൂർത്തിയായി രണ്ട്​ വർഷങ്ങൾ പിന്നിട്ടിട്ടും ശുചിമുറി സമുച്ചയം തുറന്നുനൽകിയില്ല. കരാറുകാരൻ നിർമാണം പൂർത്തിയായിട്ടും താക്കോൽ നൽകിയി​െല്ലന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ബ്ലോക്ക് മെംബറുടെ ഇടപെടലിൽ ആശുപത്രി ജീവനക്കാരും രോഗികൾക്ക് കൂട്ടിരുപ്പുകാരും എറെ സന്തോഷത്തിലാണ്​. ബ്ലോക്ക് മെംബർ ഉഷാ മോഹനൻ, കഞ്ഞിക്കുഴി സി.എച്ച്​.സി മെഡിക്കൽ ഓഫിസർ സരീഷ് ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ലിൻസൻ ഫിലിപ്, ഗ്രാമപഞ്ചായത്ത് മെംബർ സോയി മോൻസണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് ശൗചാലയം തുറന്നുനൽകിയത്. TDL TOILET BUILDING CHNY ശുചിമുറി ഇടുക്കി ബ്ലോക്ക്​ മെംബർ ബിനോയി വർക്കിയുടെ നേതൃത്വത്തിൽ തുറന്നുനൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.