പ്രളയസെസ് വിഹിതമെങ്കിലും ജില്ലക്ക്​ നൽകണം - എം. മോനിച്ചൻ

തൊടുപുഴ: തുടർച്ചയായ പേമാരിയിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ ജില്ലക്ക്​ പ്രളയത്തി​ൻെറ പേരിൽ സർക്കാർ പിരിച്ചെടുക്കുന്ന സെസ് വിഹിതമെങ്കിലും ബജറ്റിൽ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (​േജാസഫ്​) സംസ്ഥാന സ്​റ്റിയറിങ്​ കമ്മിറ്റി അംഗം എം.മോനിച്ചൻ ആവശ്യപ്പെട്ടു. പ്രളയവും കോവിഡും കാർഷികമേഖല​െയയും സാധാരണക്കാരെയും ദുരിതപൂർണമാക്കിയിട്ടും സർക്കാർ ഇപ്പോഴും തുടരുന്ന പ്രളയസെസ് പിരിവ് പോക്കറ്റടിക്ക് തുല്യമാണന്ന്​ മോനിച്ചൻ പറഞ്ഞു. കെമിസ്‌ട്രി അധ്യാപക ഒഴിവ്‌ കട്ടപ്പന: ഗവ. കോളജിൽ കെമിസ്‌ട്രി വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കു‌ന്നു. കോളജ്‌ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും നെറ്റ്‌/ പിഎച്ച്‌.ഡി യോഗ്യതയുള്ളവർക്കും‌ം മുൻഗണന. ‌അഭിമുഖം ബുധനാഴ്‌ച രാവിലെ 11ന്‌ കോളജ്‌ ഓഫിസിൽ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.