ഇരുതലമൂരിയുമായി തമിഴ്നാട് സ്വദേശി പിടിയിൽ

കുമളി: തമിഴ്നാട്ടിൽനിന്ന്​ കടത്തിക്കൊണ്ടുവന്ന ഇരുതലമൂരിയുമായി ഒരാളെ തേക്കടിയിലെ വനപാലകർ അറസ്​റ്റ്​ ചെയ്തു. തേനി വീരപാണ്ടി സ്വദേശി അയ്യപ്പനാണ്​ (39) പിടിയിലായത്. കുമളി ടൗണിൽ തേക്കടി കവലക്ക്​ സമീപത്തുനിന്നാണ്​ അയ്യപ്പനെ തേക്കടി റേഞ്ച് ഓഫിസർ അഖിൽ ബാബുവും സംഘവും പിടികൂടിയത്. ഇവയുടെ കൈമാറ്റവും വിൽപനയും വനം വകുപ്പ് നിരോധിച്ചിട്ടുണ്ട്. വനപാലകരുടെ പിടിയിലായ അയ്യപ്പൻ തേനിയിൽനിന്നാണ് ഇവയെ പിടികൂടിയതെന്ന് വ്യക്തമായിട്ടുണ്ട്. കൈമാറ്റം സംബന്ധിച്ച വിവരങ്ങളിൽ അന്വേഷണം തുടരുകയാണ്. രാജാക്കാട് ഏലക്ക മോഷണക്കേസ്​ പ്രതി കൂടിയാണ് പിടിയിലായ അയ്യപ്പൻ. പ്രതിയെ പിന്നീട് കുമളി ലോക്കൽ റേഞ്ച് വനപാലകർക്ക് കൈമാറി. വിശദമായ അന്വേഷണത്തിനുശേഷം ചൊവ്വാഴ്​ച കോടതിയിൽ ഹാജരാക്കും. TDL AYYAPPAN ഇരുതലമൂരിയുമായി പിടിയിലായ പ്രതി അയ്യപ്പൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.