തിരുവാഭരണം ചാർത്ത് ഉത്സവം

വടശ്ശേരിക്കര: പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലെ വ്യാഴാഴ്ച നടക്കും. മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണമാണ് മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിൽ അണിയിക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന്​ വ്യത്യസ്തമായി ഇത്തവണ കോവിഡ് മാനദണ്ഡം പാലിച്ച്​ വൈകീട്ട് 5.30 മുതൽ രാത്രി 8.30വരെയാണ് തിരുവാഭരണം ചാർത്തുന്നത്. ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശനമില്ല. 10ന് താഴെയും 60 വയസ്സിനു​ മുകളിലുമുള്ള ഭക്തർക്ക് ദർശനത്തിന് അനുമതിയില്ല. രാവിലെ അഞ്ച്​ മുതൽ എട്ടുവരെ നെയ്യഭിഷേകത്തിന് സൗകര്യമുണ്ടാകും. വൈകീട്ട് 5.30ന് കോവിഡ് മാനദണ്ഡം പാലിച്ച്​ കൂടക്കാവിലേക്ക് എഴുന്നള്ളത്ത് നടത്തും. കോണ്‍ഗ്രസ് സമരം പ്രഹസനം -എസ്.ഡി.പി.ഐ പത്തനംതിട്ട: സി.പി.എം-എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച് പത്തനംതിട്ട നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരം പ്രഹസനമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ്​ അന്‍സാരി ഏനാത്ത് പറഞ്ഞു. ബി.ജെ.പി ഒഴികെ മറ്റേത് പാര്‍ട്ടിയോടും എസ്.ഡി.പി.ഐക്ക്​ അയിത്തമില്ല. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരിക്കുന്നത്. തിരുവല്ല നഗരസഭയില്‍ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് യു.ഡി.എഫ് അധികാരത്തിലേറിയത്. ഇവിടെയൊക്കെ കോണ്‍ഗ്രസ് സമരം നടത്താന്‍ തയാറാകുമോയെന്നും അന്‍സാരി ഏനാത്ത് ചോദിച്ചു. പത്തനംതിട്ട നഗരസഭയില്‍ ഭരണത്തിലേറാന്‍ യു.ഡി.എഫിന് പിന്തുണ നല്‍കാത്തതി​ൻെറ രോഷമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.