കോവിഡ് പോസിറ്റിവായ ആളെ ഡിസ്ചാർജ് ചെയ്തതായി പരാതി

ചെറുതോണി: കോവിഡ് പോസിറ്റിവായ ആളെ രോഗം ഭേദമാവാതെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ സണ്ണി പൈമ്പിള്ളിയെയാണ് കോവിഡ് നെഗറ്റിവാകാതെ ഡിസ്ചാർജ് ചെയ്ത്.​ കഴിഞ്ഞ ഏഴിനാണ് സണ്ണിയെ കോവിഡ് പോസിറ്റായതിനെത്തുടർന്ന്​ ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​​. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ മെഡിക്കൽ കോളജിലെ അക്കാദമിക് ബ്ലോക്കിൽ പ്രവേശിപ്പിച്ചു. 16ന് രാവിലെ വീണ്ടും പരിശോധനക്ക്​ വിധേയനാക്കി. ഇതിൽ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും വീട്ടിൽപോയി കുറച്ചുദിവസം വിശ്രമിക്കണമെന്ന നിർദേശത്തോടെ ഡ്യൂട്ടി ഡോക്ടർ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി സംശയം തോന്നിയതിനാൽ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കോവിഡ് പോസിറ്റിവ് തന്നെയാണെന്ന്​ മനസ്സിലായത്. ആശുപത്രിയിൽ കിടന്ന സമയത്ത് തനിക്ക്​ ഭക്ഷണംകൊണ്ടുവന്ന്​ വേസ്​റ്റ്​ പഞ്ഞിയുടെ കൂടെ ​െവച്ചിട്ടുപോയ സ്​റ്റാഫി​ൻെറ നടപടിയെ സണ്ണി ചോദ്യംചെയ്തിരുന്നു. ഡിസ്ചാർജ് ചെയ്ത ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കും മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയതായി സണ്ണി പറഞ്ഞു. നാടൻപാട്ട്​ പ്രകാശനം ഇടുക്കി: രാഗധാരയുടെ ബാനറിൽ നിർമിച്ച 'പുഞ്ചപ്പാടം' നാടൻ പാട്ടി​ൻെറ പ്രകാശനം ബുധനാഴ്ച രാവിലെ 10ന്​ ജില്ല വ്യാപാരഭവൻ ഹാളിൽ നടക്കും. പാലക്കുളംമേട്, കരിമ്പൻകുത്ത്, നേർച്ചപ്പാറ തുടങ്ങി ഇടുക്കിയുടെ നയന മനോഹര പ്രദേശങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ചിട്ടുള്ളതും കലാജ്യോതി സ്​റ്റുഡിയോ, ഓഡിയോ റെക്കോഡിങ്​ നടത്തിയതുമായ ഗാനത്തിന് വരികൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുള്ളത് സി.എം. സാബുവാണ്. ദിവ്യ, മഞ്ചു എന്നിവർ ആലാപനവും സ്​റ്റെൽവി, ഉല്ലാസ്​ അടിമാലി തുടങ്ങിയവർ അഭിനയവും നിർവഹിച്ചു. പ്രകാശന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.