കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

പീരുമേട്: ആറ് കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഏലപ്പാറ ബൊണാമി സ്വദേശി പള്ളിക്കൽ ഹൗസിൽ നോബിൾ രാജ് (42), അടൂർ പഴക്കുളം അജിത് ഭവനിൽ അജിത് കുമാർ (29) എന്നിവരാണ് അറസ്​റ്റിലായത്​. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസൈർ കാറും പിടികൂടി. തിങ്കളാഴ്ച രാവിലെ കുട്ടിക്കാനത്ത് വെച്ച്​ അജിത് കുമാർ കഞ്ചാവ് നോബിളിന് കൈമാറുന്നതിനിടെയാണ് പൊലീസ് എത്തിയത്​. നോബിൾ കഞ്ചാവ് വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനാൽ പൊലീസി​ൻെറ നിരീക്ഷണത്തിലായിരുന്നു. ഇവർക്ക് കഞ്ചാവ് നൽകുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സി.ഐ ശിവകുമാർ, എസ്.ഐ രതീഷ്ഗോപി, എ.എസ്.ഐ അജ്​മൽ, സി.പി.ഒമാരായ ജോഷി, മഹേശ്വരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. TDL KANJAV കഞ്ചാവുമായി അറസ്​റ്റിലായ അജിത്തും നോബിൾ രാജും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.