ചെറുതോണി: ഭാര്യസഹോദരൻെറ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ സഹകരണ ബാങ്ക് ജീവനക്കാരനും പിതാവും ചേർന്ന് കൈയേറ്റം ചെയ്തു. ആക്രമണത്തിൽ ചെവിക്ക് സാരമായി പരിക്കേറ്റ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മധുസൂദനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചേലച്ചുവട് നാലുകമ്പി കോട്ടയിൽ മണികണ്ഠൻ (41), പിതാവ് കുഞ്ഞൻ (61) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാെണന്ന് കഞ്ഞിക്കുഴി എസ്.ഐ റോയിമോൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹോദരിയും കുട്ടികളും ജീവനൊടുക്കുമെന്നും ഉടൻ എത്തി രക്ഷിക്കണമെന്നും ചേർത്തലയിൽനിന്ന് മണികണ്ഠൻെറ ഭാര്യസഹോദരൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞതനുസരിച്ചാണ് വനിത പൊലീസടക്കം നാലുകമ്പിയിൽ ഇയാളുടെ വീട് തേടിയെത്തുന്നത്. ഈ സമയം മദ്യലഹരിയിലായിരുന്ന പ്രതികൾ ചേർന്ന് പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും തങ്കമണി സഹ. ആശുപത്രിയിലും ചികിത്സ തേടിയ മണികണ്ഠൻ പൊലീസ് അന്വേഷിച്ചെത്തിയതറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.