തൊടുപുഴ: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് അശാസ്ത്രീയവും നിരാശജനകവുമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.എസ്. അജി. കഴിഞ്ഞ പ്രാവശ്യം പ്രഖ്യാപിച്ച 5000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പാക്കിയിട്ടില്ല. ഏലം ഉൾപ്പെടെ ജില്ലയിലെ പ്രധാന കൃഷികൾക്കും കർഷകർക്കും ഒരു സഹായവും ബജറ്റിലില്ല. പണത്തിൻെറ ഉറവിടം കാട്ടാനില്ലാത്ത അശാസ്ത്രീയ ബജറ്റ് െതരഞ്ഞെടുപ്പ് പ്രകടനപത്രിക ആയിട്ടു മാത്രമേ കാണാൻ സാധിക്കൂ. തോട്ടം മേഖലയെ പാടെ അവഗണിച്ചു. 20 വർഷമായി ജില്ലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലംപൊത്താറായ ലയങ്ങളുടെ പുനരുദ്ധാരണത്തെക്കുറിച്ചും ബജറ്റ് മൗനം പാലിെച്ചന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.