തൊടുപുഴ: വാഗ്ദാനങ്ങളുടെ ആവർത്തനമാണ് ബജറ്റിൽ ഉള്ളതെന്ന് പി.ജെ ജോസഫ് എം.എൽ.എ. മുൻ വർഷത്തെ ബജറ്റിൽ ഇടുക്കി പാക്കേജിന് 5000 കോടി അനുവദിെച്ചന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. തുക നീക്കിവെക്കാതെ പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ശ്രദ്ധേയ വികസന പദ്ധതികളൊന്നും ബജറ്റിൽ ഇല്ല. റബറിന് 250 രൂപയും തേങ്ങക്ക് 40 രൂപയും സംഭരണവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കാർഷിക, തൊഴിൽ, വ്യാപാര മേഖലക്ക് ഉണർവേകുന്ന ഒന്നും ബജറ്റിൽ ഇല്ലെന്നും ജോസഫ് കുറ്റപ്പെടുത്തി. ജില്ലയിൽ 181പേർക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ 181പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 176പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും ഒരു ആരോഗ്യപ്രവർത്തകനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാത്തത് മൂന്ന് കേസുകളാണുള്ളത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -10, ആലക്കോട് -3, അറക്കുളം -2 , അയ്യപ്പൻകോവിൽ -5, ചക്കുപള്ളം -6 , ഇടവെട്ടി -8, ഇരട്ടയാർ-3, കഞ്ഞിക്കുഴി -6, കാമാക്ഷി -2, കാഞ്ചിയാര്‍ -4, കരിമണ്ണൂർ -7, കരിങ്കുന്നം -4, കരുണാപുരം- 2 , കട്ടപ്പന -19, കോടിക്കുളം- 2, കൊക്കയാര്‍ -1, കൊന്നത്തടി -1, കുടയത്തൂർ -1, കുമാരമംഗലം- 3, മണക്കാട് -3, മരിയാപുരം -2, മൂന്നാർ -2, മുട്ടം -1, നെടുങ്കണ്ടം- 5, പീരുമേട് -2, പെരുവന്താനം -2, പുറപ്പുഴ -6, രാജകുമാരി -1, തൊടുപുഴ -20 ഉടുമ്പൻചോല -3, ഉടുമ്പന്നൂര്‍ -5, ഉപ്പുതറ -3, വണ്ടിപ്പെരിയാര്‍ -1, വണ്ണപ്പുറം -28, വാത്തിക്കുടി- 3, വാഴത്തോപ്പ് -2, വെള്ളത്തൂവൽ -2, വെള്ളിയാമറ്റം -1, ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്: പുറപ്പുഴ സ്വദേശി (29). കാഞ്ചിയാർ സ്വദേശി (38). പീരുമേട് വാഗമൺ സ്വദേശി (67).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.