നെടുങ്കണ്ടം: എക്സൈസ് െഡപ്യൂട്ടി കമീഷണർ ഓഫിസ് തൊടുപുഴയിൽനിന്ന് കുയിലിമലയിലേക്ക് 20നകം മാറ്റാൻ കലക്ടറുടെ ഉത്തരവ്. നടപടി സ്വീകരിച്ച്് ബുധനാഴ്ചക്കകം കുയിലിമലയിൽ ഓഫിസ് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. 2004ൽ കുയിലിമലയിൽ ഓഫിസ് കോംപ്ലക്സ് നിർമിച്ചിട്ടും ഓഫിസ് തൊടുപുഴയിൽ തുടരുകയാണ്. ജില്ല ഓഫിസുകൾ ജില്ല ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിപ്പിക്കണമെന്ന തത്ത്വത്തിൻെറ അടിസ്ഥാനത്തിലാണ് ഓഫിസ് മാറ്റിസ്ഥാപിക്കാൻ തൊടുപുഴ ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക്് ഉത്തരവ് നൽകിയത്. സേവ് കിസാൻ മാർച്ച് ചെറുതോണി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സേവ് കിസാൻ മാർച്ച് സംഘടിപ്പിച്ചു. കട്ടപ്പനയിൽനിന്ന് ചെറുതോണിയിലേക്ക് നടത്തിയ മാർച്ചിൻെറ ഉദ്ഘാടനം പാർട്ടി ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ പതാക കൈമാറി നിർവഹിച്ചു. ചെറുതോണിയിലെ സ്ഥിരം സമരപ്പന്തലിൽ സമാപന യോഗം ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിച്ചു. യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ മാർച്ചിന് നേതൃത്വം നൽകി. TDL kyf tractor samaram റോഷി അഗസ്റ്റിൻ എം.എൽ.എ, ഷിജോ തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ഫ്രണ്ട് എം ജില്ല കമ്മിറ്റി ട്രാക്ടറിൽ നടത്തിയ സേവ് കിസാൻ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.