കട്ടപ്പന: ഇരട്ടയാർ നത്തുകല്ലിലും പരിസരപ്രദേശങ്ങളിലും പേപ്പട്ടി അക്രമണം. കുട്ടികളും മുതിർന്നവരുമുൾപ്പെടെ പത്തോളംപേർക്ക് കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ടോടെ പേപ്പട്ടിയെ പിടികൂടി. രാവിലെയാണ് പേപ്പട്ടിയുടെ അക്രമണം ഉണ്ടായത്. നത്തുകല്ല് സിറ്റിയിൽ രാവിലെ ഒമ്പതോടെയെത്തിയ നായ അവിടെനിന്ന ആളുകളെയും മറ്റൊരു നായയെയും കടിച്ചശേഷം ഓടിപ്പോയി. തുടർന്ന് നാത്തൂകല്ലിൻെറ വിവിധ സ്‌ഥലങ്ങളിൽ എത്തിയ നായ കണ്ണിൽ കണ്ട ആളുകളെയും വളർത്തു മൃഗങ്ങളെയും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ഉൾപ്പെടെ കടിക്കുകയായിരുന്നു. പത്തോളം ആളുകൾക്ക് വിവിധ സ്‌ഥലങ്ങളിൽ െവച്ച് േപപ്പട്ടിയുടെ കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സതേടി. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ടോടെ പട്ടിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.