ബജറ്റ് നിർദേശം മൂന്നാറിൻെറ പ്രതീക്ഷ മൂന്നാര്‍: ബജറ്റിൽ പ്രഖ്യാപിച്ച മൂന്നാർ ട്രെയിന്‍ പദ്ധതിയും കെ.എസ്.ആര്‍.ടി.സി ഭൂമിയില്‍ ബജറ്റ് ഹോട്ടലും മൂന്നാറിൻെറ പ്രതീക്ഷ. കണ്ണൻദേവൻ കമ്പനിയുമായി സഹകരിച്ചാണ് വിനോദസഞ്ചാര ട്രെയിൻ പദ്ധതി. 1908ല്‍ ബ്രീട്ടീഷുകാരാണ് മൂന്നാറില്‍ ആദ്യമായി മോണോറെയില്‍ പദ്ധതി നടപ്പാക്കിയത്. മൂന്നാര്‍-കുണ്ടളവാലി മോണോറയില്‍ പദ്ധതി 1924ലെ മലയിടിച്ചലിലും വെള്ളപ്പൊക്കത്തിലും നശിച്ചു. ഇതോടെ മൂന്നാര്‍ മലനിരകളില്‍ ട്രെയിനെന്ന സ്വപ്‌നം ഇല്ലാതായി. അന്നത്തെ റെയില്‍വേ സ്റ്റേഷനാണ് മൂന്നാര്‍ ടൗണിലെ ഇന്നത്തെ കെ.ഡി.എച്ച്.പി ഓഫിസ്. മൂന്നുവര്‍ഷം മുമ്പാണ് ദേവികുളം എം.എല്‍.എ.എസ്. രാജേന്ദ്രൻെറ നേതൃത്വത്തില്‍ മൂന്നാറില്‍ വീണ്ടും െറയിൽവേ ആലോചിച്ചത്. ജില്ല ടൂറിസം വകുപ്പും കണ്ണന്‍ദേവന്‍ കമ്പനിയും സര്‍ക്കാറും സംയുക്തമായി പദ്ധതി നടപ്പാക്കുന്നതിനാണ് നീക്കം. മൂന്നാര്‍ കെ.ഡി.എച്ച്.പിയുടെ ചായ് ബസാറില്‍നിന്ന് മാട്ടുപ്പെട്ടി ഫാക്ടറി വരെ അഞ്ചര കി.മീറ്റര്‍ ആദ്യഘട്ടം. അതിനിടയില്‍ കൊരണ്ടിക്കാടിന് സമീപം ഒരു സ്റ്റേഷന് ഉണ്ടാകും. ഡാര്‍ജിലിങ്-ഹിമാലയന്‍ ട്രെയിനിൻെറ മാതൃകയില്‍ രൂപകൽപന ചെയ്ത ട്രെയ്നില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനായി ആറ് ബോഗികളടക്കം നിര്‍മിക്കുന്നതിനാണ് പ്രാഥമിക പഠനം. കെ.എസ്.ആര്‍.ടി.സിയുടെ സമീപത്തെ മൂന്നേക്കര്‍ ഭൂമിയില്‍ ബജറ്റ് ഹോട്ടലിൽ നൂറ് മുറികളുണ്ടാകുമെന്നാണ് സൂചന. മൂന്നാറിൻെറ വികസനത്തിന് കുതിപ്പാകും സംസ്ഥാന ബജറ്റില്‍ മൂന്നാറിൻെറ വികസന കുതിപ്പിന് കരുത്തേകുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. റെയില്‍വേ പദ്ധതിയും ബജറ്റ് ഹോട്ടലും മൂന്നാറിൻെറ സമഗ്ര വികസനത്തിന് മുതല്‍കൂട്ടാണ്. വളരെ നാളത്തെ ആഗ്രഹമാണ് തോമസ് ഐസക് യാഥാർഥ്യമാക്കാന്‍ പോകുന്നത്. ജി. മോഹന്‍കുമാര്‍ (കുറുഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍) Photo TDL G.MOHAN KUMAR മൂന്നാറില്‍ നടപ്പാക്കുന്ന റെയിൽവേ പദ്ധതി സ്വാഗതാര്‍ഹമാണ്. രണ്ട് ബജറ്റ് ഹോട്ടലുകള്‍ ജില്ല ടൂറിസത്തിൻെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നിരിക്കെ അവിടെ സന്ദര്‍ശകര്‍ക്ക് ആവശ്യമായി സൗകര്യം ഒരുക്കുകയാണ് ആദ്യം വേണ്ടത്. ആവശ്യങ്ങൾ കണ്ടറിഞ്ഞ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ശ്രീലക്ഷ്മി രാജു (ഹൈറേഞ്ച് മര്‍ച്ചൻറ് അസോസിയേഷന്‍ അംഗം) TDL SREE LESHMI RAJU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.