കട്ടപ്പന: ബ്രാൻഡ് മാറ്റി നൽകിയെന്നാരോപിച്ച് ബിവറേജ് ജീവനക്കാരനെ മദ്യം വാങ്ങാനെത്തിയ ആൾ ബിയർ ബോട്ടിൽ പൊട്ടിച്ചുകുത്തി. കട്ടപ്പന ബിവറേജിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ജീവനക്കാരനായ നരിയംപാറ തെക്കേക്കുറ്റ് സന്തോഷിനാണ് കുത്തേറ്റത്. ഇടതു കൈയിൽ പരിക്കേറ്റ സന്തോഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമണി സ്വദേശിയും എക്സ്കവേറ്റർ ഡ്രൈവറുമായ പ്രദോഷാണ് മദ്യം വാങ്ങുന്നതിനിടെ ആക്രമണം നടത്തിയത്. TDL PRATHI PRADHOSH ബിയർ കുപ്പിയുമായി ബിവറേജ് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്ന പ്രതി പ്രദോഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.