ചെറുതോണി: അടുത്ത മാസം കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന . ടണൽ നിർമാണം ഇഴഞ്ഞിഴഞ്ഞ് പൂർത്തിയായെങ്കിലും വൈദ്യുതി നിലയത്തിൻെറ നിർമാണം അനിശ്ചിതത്വത്തിലാണ്. ജോലികൾ ഏറ്റെടുക്കാൻ കരാറുകാരില്ലാത്തതാണ് കാരണം. ഇതേതുടർന്ന് റീടെൻഡർ ക്ഷണിച്ചിരിക്കുകയാണ് വൈദ്യുതി ബോർഡ്. റീടെൻഡർ അടുത്ത മാസം മൂന്നുവരെ സമർപ്പിക്കാം. അതേസമയം മങ്കുവക്ക് സമീപം ചിന്നാർ ആറടിക്കെട്ടിൽ നിർമാണം നടന്നുവന്ന ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ടണൽ നിർമാണം പൂർത്തിയായി. 3.2 കി.മീറ്ററാണ് ടണലിൻെറ നീളം. 269.87 കോടി രൂപ നിർമാണച്ചെലവ് വന്ന ടണലിൻെറ ജോലികൾ 628 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ചിന്നാറിൽ നിർമിക്കുന്ന അണക്കെട്ടിലെ വെള്ളം ടണലിലൂടെ പനംകുട്ടിയിൽ നിർമിക്കുന്ന വൈദ്യുതി നിലയത്തിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദനം. 24 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പദ്ധതി. വൈദ്യുതി നിലയം പൂർത്തിയാകുന്നതോടെ 550 അടി നീളവും മൂന്ന് മീ. വ്യാസവുമുള്ള പെൻസ്റ്റോക്ക് പൈപ്പിൻെറ നിർമാണജോലികളും പൂർത്തിയാകണം. ഇതുകൂടാതെ സ്വിച്യാർഡ്, വാൽവ് ഹൗസ്, ടെയിൽ റെയിസ് നിർമാണങ്ങളും ഹൈഡ്രോ മെക്കാനിക്കൽ, ഇലക്‌ട്രോ മെക്കാനിക്കൽ എന്നിവയുടെ നിർമാണവും നടക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.