തൊടുപുഴ: ഇന്ത്യയിലെ കർഷക ജനകോടികൾ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾ നടത്തുമ്പോൾ മോദി സർക്കാർ നാടകം കളിക്കുകയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഐതിഹാസിക കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സി.പി.ഐ ഉടുമ്പന്നൂർ ലോക്കൽ കമ്മിറ്റി നടത്തിയ കർഷകസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എസ്. ഉല്ലാസ് അധ്യക്ഷത വഹിച്ചു. എബി ഡി. കോലോത്ത്, തൊടുപുഴ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്സൽ, ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു രവീന്ദ്രൻ എന്നിവർ സംസാരിച്ചു. TDL karshaka sadas shivaraman ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി.പി.ഐ ഉടുമ്പന്നൂർ ലോക്കൽ കമ്മിറ്റി നടത്തിയ കർഷക സദസ്സ് പാർട്ടി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.