മൂന്നാര്‍: കന്നിമല എസ്റ്റേറ്റില്‍ കടുവ ഗര്‍ഭിണിയായ പശുവിനെ കടിച്ചു കൊന്നു. പളനി സ്വാമിയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം എസ്‌റ്റേറ്റിന് സമീപത്തെ േതയിലക്കാട്ടില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. രാവിലെ മേയാന്‍വിട്ട പശു രാത്രി വൈകിയും വീട്ടിലെത്തിയില്ല. അന്വേഷണത്തിലാണ് തേയിലക്കാട്ടില്‍ പാതി ഭക്ഷിച്ച നിലയില്‍ ജഡം കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തിനിടെ നയക്കാട് ടോപ്പ് കന്നിമല എന്നിവിടങ്ങളിലായി പത്ത് പശുക്കളാണ് കടുവ ആക്രമണത്തില്‍ ചത്തത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടമായി എസ്‌റ്റേറ്റിലെത്തുന്നതിനാല്‍ അടുക്കളത്തോട്ടങ്ങള്‍ പോലും യാഥാർഥ്യമാക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.