പൂർവ വിദ്യാർഥി ജനപ്രതിനിധികളെ ആദരിക്കും

തൊടുപുഴ: ന്യൂമാൻ കോളജിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ ന്യൂമനൈറ്റ്സി​ൻെറ വാർഷികം ഇൗമാസം 26ന്​ ഉച്ചക്ക്​ രണ്ടുമുതൽ നടക്കും​. ഇതോടൊപ്പം പൂർവ വിദ്യാർഥികളായ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങുമുണ്ടാകും. പൂർവ വിദ്യാർഥികളായ ജനപ്രതിനിധികളെ ഇതിലേക്ക് ക്ഷണിക്കുന്നതോടൊപ്പം അവരുടെ വിശദാംശങ്ങൾ ഈമാസം 20ന്​ മുമ്പ്​ 9446222716, 6238057241, 9447346789 നമ്പറുകളിൽ ഏതിലെങ്കിലും അറിയിക്കണമെന്ന് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, പ്രസിഡൻറ്​ എം.എൻ. ബാബു, േപ്രാഗ്രാം കോഓഡിനേറ്റർ മാനോജ്​ കോക്കാട്ട് എന്നിവർ അറിയിച്ചു. സർക്കാർ കോടതിയെ ദുരുപയോഗിക്കുന്നു -കർഷക പ്രതിരോധ സമിതി തൊടുപുഴ: കർഷകസമരത്തെ തകർക്കാൻ സർക്കാർ കോടതിയെ ദുരുപയോഗിക്കുന്നതി​ൻെറ ഉദാഹരണമാണ് സർക്കാർ അനുകൂല സമിതിയെ നിയമിച്ചതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് കർഷക പ്രതിരോധ സമിതി സംസ്ഥാന വൈസ്​ പ്രസിഡൻറ്​ എസ്​. രാജീവൻ. ഇതിലൂടെ നീതിന്യായ വ്യവസ്ഥിതിയിലുള്ള അവശേഷിക്കുന്ന വിശ്വാസവും ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 36ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി​ താലൂക്ക് കൺവീനർ പി.ജെ. മൈക്കിൾ അധ്യക്ഷത വഹിച്ചു. എസ്​. രാധാമണി, അഡ്വ. ഷൈജൻ ജോസഫ്, കെ.ജി. അനിൽകുമാർ, ലക്ഷ്മി ആർ. ശേഖർ, പീറ്റർ സെബാസ്​റ്റ്യൻ, കെ.എം. സാബു, ടി.ജെ. പീറ്റർ, സിബി സി. മാത്യു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ IDL karshaka prathiroda samithi തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 36ാം ദിനസമരം കർഷക പ്രതിരോധ സമിതി സംസ്ഥാന വൈസ്​ പ്രസിഡൻറ്​ എസ്​. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു ഡിപ്ലോമ കോഴ്സ്​ സീറ്റ്​ ഒഴിവ് തൊടുപുഴ: കേരള ഗവൺമൻെറ്​ പരീക്ഷാ കമീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ ൈപ്രമറി സ്​കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലമൻെററി എജുക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ്​ ടു. രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കിൽ ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റർഹവിഭാഗത്തിന് അഞ്ചുശതമാനം മാർക്ക് ഇളവും ഫീസ്​ സൗജന്യവും ലഭിക്കും. അവസാന തീയതി ജനുവരി 20 വരെ നീട്ടിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ പോസ്​റ്റ്​, പത്തനംതിട്ട വിലാസത്തിൽ അയക്കണം. ഫോൺ: 8547126028.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.