പക്ഷിപ്പനി: ചെക്പോസ്​റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്​തമാക്കി

നെടുങ്കണ്ടം: ജില്ലയിലെ അതിർത്തി ചെക്പോസ്​റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്​തമാക്കി. കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്​ഥിരീകരിച്ചതിനെ തുടർന്നാണിത്. കമ്പംമേട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്​റ്റുകളിലാണ് മൃഗസംരക്ഷണ വകുപ്പി​ൻെറ മുഴുവൻ സമയ പരിശോധന ആരംഭിച്ചത്. ജില്ലയിൽ കമ്പംമേട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്ററിനറി ചെക്ക് പോസ്​റ്റുകൾ ഉള്ളത്. തമിഴ്നാട്ടിൽനിന്ന് ജില്ലയിലേക്ക് േബ്രായിലർ കോഴികളെ എത്തിക്കുന്ന പ്രധാന മാർഗമാണ് കമ്പംമേട് ചെക്ക് പോസ്​റ്റ്. ദിനംപ്രതി അയ്യായിരത്തോളം കിലോ േബ്രായിലർ കോഴിയാണ് കമ്പംമേട് ചെക്ക്പോസ്​റ്റ് വഴി സംസ്​ഥാനത്തേക്ക് എത്തുന്നത്. പക്ഷിപ്പനി സ്​ഥിരീകരിച്ച സാഹചര്യത്തിൽ വൻ സന്നാഹമാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്​റ്റിൽ ഒരുക്കിയിട്ടുള്ളത്. കോഴികളുമായി വരുന്ന വാഹനങ്ങൾ കർശന നിരീക്ഷണത്തിലാണ് കടത്തിവിടുന്നത്. അവശതയുള്ളതോ ചത്തതോ ആയ കോഴികളെ കണ്ടെത്തിയാൽ വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയക്കും. പരിശോധന ശക്​തമാക്കിയതോടെ അതിർത്തി പ്രദേശങ്ങളിൽ കോഴിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ചെക്ക് പോസ്​റ്റുകളിൽ ലൈവ് സ്​റ്റോക്ക് ഇൻസ്​പെക്ടർ, അറ്റൻഡർ, ഫീൽഡ് ഓഫിസർ എന്നിവരടങ്ങിയ സംഘങ്ങളാണ് പരിശോധനകൾ നടത്തുന്നത്. വീട്​ കാട്ടാനക്കൂട്ടം തകർത്തു മൂന്നാർ: ഗുണ്ടുമല ആർ.എൻ.ഡിയിൽ എസ്​റ്റേറ്റ് സ്​റ്റാഫി​ൻെറ വീട് കാട്ടാനക്കൂട്ടം തകർത്തു. തിങ്കളാഴ്ച പുലർച്ചയാണ് സ്​റ്റാഫ് ജയകനിയുടെ വീടി​ൻെറ ഒരു ഭാഗം കാട്ടാന തകർത്തത്​. രണ്ട് മണിയോടെയെത്തിയ കാട്ടാന ഒന്നര മണിക്കൂർ വീടിന് സമീപത്ത് നിലയുറപ്പിച്ചു. മകളും ഭർത്താവുമടക്കം തൊട്ടടുത്ത മുറിയിൽ ശ്വാസമടക്കി പിടിച്ചാണ് ഒന്നര മണിക്കൂർ കഴിഞ്ഞത്. കഴിഞ്ഞ ദിവസം കുറ്റിയർവാലിയിൽ എത്തിയ ചുള്ളിക്കൊമ്പൻ രണ്ട്​ മണിക്കൂറാണ് റോഡിൽ നിലയുറപ്പിച്ചത്. കൂട്ടമായെത്തിയ മറ്റൊന്ന് ഗൂഡാർവിള എസ്​റ്റേറ്റിലെ അടുക്കള തോട്ടങ്ങൾ നശിപ്പിച്ചു. സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിവന്ന വീട് പൊളിച്ചുനീക്കി മൂന്നാർ: സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിവന്ന വീട് റവന്യൂ സംഘം പൊളിച്ചുനീക്കി. ഇക്കാ നഗറിൽ പൊതുമരാമത്ത് വകുപ്പി​ൻെറ ഭൂമി കൈയേറി നടത്തിവന്ന നിർമാണമാണ് പൊളിച്ചുനീക്കിയത്. ഇക്കാ നഗർ സ്വദേശിയായ എം. രാജ എന്നയാളാണ് ഭൂമി കൈയേറി നിർമാണം നടത്തിവന്നത്. ടൗണിൽ നല്ലതണ്ണി കവലയിൽ നടത്തിവന്ന അനധികൃത കെട്ടിട നിർമാണത്തിന് സ്​റ്റോപ്പ്​ മെമ്മോ നൽകി. റോഡ്, തോട് എന്നിവയുടെ പുറമ്പോക്കിൽ നിർമിച്ച ലോഡ്ജി​ൻെറ പ്രവർത്തനവും പഞ്ചായത്ത് അധികൃതർ താൽക്കാലികമായി നിർത്തിവെപ്പിച്ചു. സ്പെഷൽ റവന്യൂ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ ജോൺസൺ, പഞ്ചായത്ത് സെക്രട്ടറി വി.ആർ. അജിത്കുമാർ, മൂന്നാർ വില്ലേജ് ഓഫിസർ എം.എം. സിദ്ദീഖ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികളെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.