െതാടുപുഴ: ഇനിയൊരു കമ്യൂണിസ്റ്റ് ഭരണം വേണ്ട എന്ന മുദ്രാവാക്യവുമായി ഭാരതീയ നാഷനൽ ജനതാദൾ ജനുവരി 23 മുതൽ ഫെബ്രുവരി ആറുവരെ കേരള യാത്ര നടത്തും. കാസർകോടുനിന്നാരംഭിച്ച് തിരുവനന്തപുരം ഗാന്ധി പാർക്കിൽ അവസാനിക്കുന്ന യാത്ര പാർട്ടി സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോൺ ജോൺ നയിക്കും. ജില്ല പ്രസിഡൻറ് രാജു മുണ്ടക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സിറിയക് കല്ലിടുക്കിൽ, ജില്ല സെക്രട്ടറി ജോസ് ചുവപ്പുങ്കൽ, ഇ.എ. കോശി, വിൻസൻറ് മുണ്ടയ്ക്കാട്ട്, ദേവ് തേക്കുംകാട്ടിൽ, ടി.സി. ലൂയിസ്, ഷിജി വണ്ടനാക്കര തുടങ്ങിയവർ സംസാരിച്ചു. ചാഴികാട്ട് ആശുപത്രിയിൽ സൗജന്യ നേത്ര പരിശോധന തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിൽ പുതിയതായി ആരംഭിച്ച ക്യുക് ഡയബറ്റിക്ക് റെറ്റിനോപതി പരിശോധനയുടെയും ഒപ്റ്റിക്കൽ ഷോപ്പിൻെറയും ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ നേത്രരോഗ പരിശോധന നടത്തും. ഡോ. നിമ്മി മെറിൻ മാത്യു നേതൃത്വം നൽകും. ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്, ഐേട്രാമ, തിമിരരോഗ നിർണയം, കോൺടാക്ട് ലെൻസ് ക്ലീനിക്, ലോ വിഷൻ സർവിസസ്, ഗ്ലോകോമ സ്ക്രീനിങ് എന്നീ സർവിസുകൾ ലഭ്യമാണ്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ഒമ്പത് മുതൽ രണ്ട് വരെ ഒ.പിയും അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും നേത്ര രോഗ വിഭാഗം ഡോക്ടറുടെ സേവനവും ലഭ്യമാണ്. സൗജന്യ നേത്ര രോഗ പരിശോധനക്ക് ബുക്ക് ചെയ്യേണ്ട നമ്പർ 04862-250250, 350350.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.