മറയൂര്‍: മൈക്കിള്‍ഗിരി സ്വദേശി ഗൗതമിൻെറ ഭാര്യ സ്നേഹ ഹംസയുടെ കാറിൻെറ മുഴുവന്‍ ചില്ലും അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച രാത്രി മൈക്കിള്‍ഗിരി സ്‌കൂളിനുസമീപം എത്തിയപ്പോള്‍ കാര്‍ നിന്നുപോയതിനെത്തുടര്‍ന്ന് പാര്‍ക്ക് ചെയ്തശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ തിരികെ എത്തിയപ്പോഴാണ് തകര്‍ത്തനിലയില്‍ കണ്ടത്. മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്.ഐ ഷമീറിൻെറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. രാഷ്ട്രീയവൈരാഗ്യമാണ് കാരണമെന്നാണ് സൂചന. TDL CAR DAMAGED MARAYOOR മറയൂര്‍ മൈക്കിള്‍ഗിരിയില്‍ അടിച്ചുതകര്‍ത്ത കാര്‍ 'കുത്തകപ്പാട്ടഭൂമി അളന്നുതിരിക്കാനുള്ള നീക്കം വെല്ലുവിളി' നെടുങ്കണ്ടം: ഉടുമ്പൻചോല താലൂക്കിലെ സി.എച്ച്.ആർ മേഖലയിലെ കുത്തകപ്പാട്ടഭൂമി അളന്നുതിരിക്കാനുള്ള വനംവകുപ്പിൻെറ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കേരള കോൺഗ്രസ്-ജോസഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. അരനൂറ്റാണ്ടിലേറെയായി ഏലം കൃഷി ചെയ്തുവരുന്ന ഭൂമികൾ വനഭൂമിയാക്കാനുള്ള വനംവകുപ്പിൻെറ ഗൂഢനീക്കമാണ് പുറത്തുവരുന്നത്. നീക്കത്തിൽനിന്ന് വനംവകുപ്പ് പിന്മാറിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻറ് തോമസ് തെക്കേൽ, ജോസ് പൊട്ടൻപ്ലാക്കൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, ഒ.ടി. ജോൺ, എം.ജെ. കുര്യൻ, ബിജു അക്കാട്ടുമുണ്ടയിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.