വനംവകുപ്പിൻെറ സാമ്പിൾ പ്ലോട്ട് സർവേ: കർഷക സംഘടനകൾ പ്രക്ഷോഭത്തിന് നെടുങ്കണ്ടം: വനംവകുപ്പിൻെറ സാമ്പിൾ പ്ലോട്ട് സർവേക്കെതിരെ ഉടുമ്പൻചോല താലൂക്കിലെ വിവിധ കർഷക സംഘടനകളും കർഷകരും പ്രക്ഷോഭത്തിനൊരുങ്ങുന്നു. കുത്തകപ്പാട്ട ഭൂമി വനഭൂമിയാക്കി മാറ്റുവാനുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ചിലരുടെ ഗൂഡ നീക്കത്തിന് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നതായാണ് കർഷകസംഘടനകളുടെ ആരോപണം. 40ഉം 50ഉം വർഷങ്ങളായി കെവശംെവച്ച് കരമടച്ചുകൊണ്ടിരിക്കുന്ന ഏലമലക്കാടുകൾ വനഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. കാർഷിക മേഖലയുൾപ്പെടെ പ്രദേശങ്ങളെ വനാർത്തിയിലെ ബഫർസോണായി വിജ്ഞാപനം ഇറക്കിയ അതേ ഗൂഡാലോചനയാണ് സാമ്പിൾ പ്ലോട്ട് സർവേയിലുമെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. കുത്തകപ്പാട്ട ഭൂമിയിൽ ഒരു കിലോമീറ്റർ ഇടവിട്ട് 20 ചതുരശ്ര മീറ്റർ സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി തിരിച്ചിടണമെന്നാണ് ഉത്തരവിൽ പറയുന്നത്. മണ്ണ്, മരങ്ങൾ, സസ്യങ്ങൾ എന്നിവയുടെ വളർച്ച പരിശോധിച്ചശേഷം മണ്ണിൻെറ ഘടന അടക്കമാണ് വിലയിരുത്തേണ്ടത്. ഹൈറേഞ്ചിൻെറ ചുമതലയുള്ള വനംവകുപ്പ്് കൺസർവേറ്റർമാരുടെ നേതൃത്വത്തിൽ ദേവികുളത്ത് നടന്ന യോഗത്തിലാണ് സംസ്ഥാന വനംവകുപ്പ് മേധാവികളുടെ ഈ തീരുമാനം പുറത്തുവന്നത്. 10 വർഷം വനംവകുപ്പ് നടപ്പാക്കേണ്ട പദ്ധതികളുടെ വിശദാംശങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ ഉടൻ സമർപ്പിക്കുമെന്നറിയുന്നു. ഇക്കാര്യത്തിൽ കർഷക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായമാരായാതെ റിപ്പോർട്ട് നൽകിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. പതിനായിരക്കണക്കിന് കർഷകരും സർക്കാർ ഓഫിസുകളും പൊതുസംരംഭങ്ങളും ഉള്ള മലയോര മേഖല വനമാക്കുകയെന്നത് അപ്രായോഗികമെന്നറിയാമെങ്കിലും ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കി കർഷകരെ തകർക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നാണ് ആരോപണം. പതിനായിരക്കണക്കിന് കർഷകരും സർക്കാർ ഓഫിസുകളും പൊതുസംരംഭങ്ങളും ഉള്ള മലയോര മേഖല വനമാക്കുകയെന്നത് അപ്രായോഗികമെന്നറിയാമെങ്കിലും ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കി കർഷകരെ തകർക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. ഇത് ഗുരുതരമായ ഭവിഷ്യത്തുകൾക്ക് വഴിയൊരുക്കും. ജനുവരി 15ന് നെടുങ്കണ്ടം അർബൻ ബാങ്ക് ഹാളിൽ യോഗം ചേർന്ന്്് സമരപരിപാടികൾക്ക് രൂപംനൽകാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.