നെടുങ്കണ്ടം: ഏറെ സവിശേഷതകളുമായി 2021 ഫെബ്രുവരി കടന്നുവരുന്നു. 823 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നതാണിത്. ഈ വർഷം ഫെബ്രുവരി മാസത്തിലെ എല്ലാ ആഴ്ചകൾക്കും നാല് ദിവസങ്ങൾ വീതമാണുള്ളത്. നാല് ഞായർ, നാല് തിങ്കൾ, നാല് ചൊവ്വ, നാല് ബുധൻ, നാല് വ്യാഴം, നാല് വെള്ളി, നാല് ശനി എന്നിങ്ങനെ. നിലവിൽ ജീവിച്ചിരിക്കുന്ന ആരുടെയും ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യത്തിൽ ഒരു ഫെബ്രുവരി ഇനി കടന്നുവരില്ല എന്നതാണ് ഈ ഫെബ്രുവരിക്കുള്ള പ്രാധാന്യം. പൂപ്പാറയിൽ പന്നിയാർ പുഴക്ക് കുറുകെ പുതിയ പാലം യാഥാർഥ്യമാകുന്നു നെടുങ്കണ്ടം: പൂപ്പാറയിൽ പന്നിയാർ പുഴക്ക് കുറുകെ പുതിയ പാലം യാഥാർഥ്യമാകുന്നു. കാലങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ദേശീയപാത 85ൻെറ ഭാഗമായ പൂപ്പാറയിൽ പുതിയപാലം നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും ഇതുമൂലമുണ്ടാകുന്ന വലിയ പ്രതിസന്ധിക്കും ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ വികസനത്തിൻെറ ഭാഗമായി മൂന്നാർ മുതൽ ബോഡിമെട്ട് വരെ വീതികൂട്ടിയുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്്. പാലത്തിൻെറ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുന്ന മുറക്ക്്് പാലം ഗതാഗതത്തിനായി തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.