ഒരുദിവസത്തെ വരുമാനം 18,000രൂപ വരെ തൊടുപുഴ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി നടപ്പാക്കിയ സ്ലീപ്പർ ബസിനും സൈറ്റ് സീയിങ് സർവിസിനും മികച്ച പ്രതികരണം. വിനോദസഞ്ചാരികൾക്കായി ദിവസേന 100 രൂപ നിരക്കിൽ താമസസൗകര്യം കൊടുക്കുന്ന സ്ലീപ്പർ ബസ് ആരംഭിച്ച നവംബർ 14 മുതൽ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു. തുടർന്ന് ജനുവരി ഒന്ന് മുതൽ ആരംഭിച്ച സൈറ്റ് സീയിങ് സർവിസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 80 കിലോമീറ്റർ സർവിസുള്ള ഇതിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് ദിവസേന 12,000 ത്തിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരക്കേറിയപ്പോൾ സൈറ്റ് സീയിങ്ങിൽനിന്നുള്ള വരുമാനം 18000 രൂപയാണ്. ഇതിൻെറ അടിസ്ഥാനത്തിൽ മൂന്നാറിൽ കൂടുതൽ ബസുകൾ ഇത്തരത്തിൽ സർവിസ് ആരംഭിക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു. നിലവിൽ ഒരു ബസിൽ 16 സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്, മൂന്ന് ബസുകളിലായി 48 സ്ലീപ്പർ സീറ്റുകളിൽ ഉള്ളവയിൽ 53 സീറ്റുകൾക്ക് വരെ ദിവസേന ബുക്കിങ് ലഭിക്കുന്നു. ഇതിൽ നിന്നും കൂടുതൽ വരുമാനവും കെ.എസ്.ആർ?ടി.സിക്ക് ലഭിക്കുന്നുണ്ട്. പ്രത്യേക ബസിൻെറ നിർമാണം പുരോഗമികുന്നു മൂന്നാറിന് പ്രത്യേകമായി ഇരു സൈഡിലേക്കും എട്ട് സ്ലീപ്പർ വീതമുള്ള രണ്ട് കമ്പാർട്ട്മൻെറായുള്ള ബസിൻെറ നിർമാണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് രാവിലെ ഒമ്പതിന് പുറപ്പെടുന്ന സർവിസ് ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിൻറ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയൻറിലും ഒരു മണിക്കൂർ വരെ ചെലവഴിക്കാൻ അവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.