ഞായറാഴ്​ചകളിൽ ബസുകൾ​ സർവിസ്​ മുടക്കുന്നു; യാ​ത്രക്കാർക്ക്​ ദുരിതം

തൊടുപുഴ: ഞായറാഴ്​ചകളിലും അവധി ദിവസങ്ങളിലും ജനങ്ങൾക്ക്​ യാത്രാദുരിതം. വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയാൽ ബസ്​ കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കണം. യാത്രക്കാര്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഞായറാഴ്ച ഉള്‍പ്പെടെ അവധി ദിനങ്ങളില്‍ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സര്‍വിസുകള്‍ വെട്ടിക്കുറക്കുന്നതാണ്​ ജില്ലയുടെ വിവിധ മേഖലകളിൽ യാത്രക്ലേശം രൂക്ഷമാക്കുന്നത്​. ഗ്രാമീണ മേഖലയിലടക്കം മണിക്കൂറുകൾ സ്​റ്റോപ്പുകളില്‍ കാത്തുനിന്നാല്‍ പോലും ബസ് ലഭിക്കാറില്ല. അവധി ദിവസങ്ങളില്‍ ടാക്‌സി, ഓട്ടോകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. കോവിഡി​ൻെറ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് പൊതുഗതാഗത സംവിധാനം നിലച്ചെങ്കിലും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങളോടെ യാത്രക്കാരെ കയറ്റി ബസ് സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടെങ്കിലും അവധി ദിവസങ്ങളില്‍ പല റൂട്ടുകളിലും ബസുകള്‍ സര്‍വിസ് നടത്താത്ത സ്ഥിതിയാണ്. തൊടുപുഴയില്‍നിന്ന്​ കട്ടപ്പന മേഖലയിലേക്ക് ഞായറാഴ്ചകളില്‍ യാത്രക്കാര്‍ക്ക് ബസ് ലഭിക്കാത്ത അവസ്ഥയാണ്. മൂലമറ്റം റൂട്ടില്‍ മണിക്കൂറുകള്‍ കാത്തുനിന്നാല്‍ പോലും ബസ് കിട്ടില്ല. കൂടാതെ വണ്ണപ്പുറം, പൂമാല, ഉടുമ്പന്നൂര്‍, പാല, മൂവാറ്റുപുഴ റൂട്ടുകളിലും അവധി ദിവസം ബസുകള്‍ കുറവാണ്. സര്‍വിസ് നടത്തിയാല്‍ ഇന്ധന​െച്ചലവ് പോലും ലഭിക്കാത്ത സാഹചര്യമായതിനാലാണ് ബസുകള്‍ ഞായറാഴ്ചയും മറ്റും നിരത്തിലിറക്കാത്തതെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. സാമ്പിള്‍ പ്ലോട്ട് സര്‍വേ നിര്‍ത്തി​െവക്കണം -കല്ലാര്‍ ഇടുക്കി: ഏലം കുത്തകപ്പാട്ട ഭൂമിയില്‍ (സി.എച്ച്.ആര്‍) സാമ്പിള്‍ പ്ലോട്ട് സര്‍വേ നടത്താനുള്ള വനംവകുപ്പി​ൻെറ നീക്കം നിർത്തി​വെക്കണമെന്ന്​ ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാര്‍. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിൽ നടപടി സ്വീകരിക്കണം. കുത്തകപ്പാട്ട ഭൂമി മുഴുവന്‍ വനംഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചില വനംവകുപ്പ്​ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് സാമ്പിള്‍ പ്ലോട്ട് സവേയിലേക്ക്​ (സി.എച്ച്.ആര്‍) എത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഫോറസ്​റ്റ്​ ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കും. അടിമാലിക്കടുത്ത് പീച്ചാട് ഏലത്തോട്ടം വെട്ടിനശിപ്പിച്ച ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്‌പെൻഡ്​​ ചെയ്ത് സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.