​ ​േമലുകാവിന്​ സമീപം മാലിന്യം തള്ളൽ; ശുചിത്വ സ്ക്വാഡുമായി നാട്ടുകാർ

മേലുകാവ്: നിർമൽ ഗ്രാമപദവി നേടിയ മേലുകാവ് പഞ്ചായത്ത്​ അതിർത്തിയിൽ വൻതോതിൽ മാലിന്യം തള്ളുന്നവർക്കെതിരെ താക്കീതുമായി ശുചിത്വ സ്ക്വാഡ് രംഗത്ത്. കുറെ നാളായി രാ​ത്രിയിൽ ഈ മേഖലയിൽ മത്സ്യ മാസാവശിഷ്​ടമടക്കമുള്ള മാലിന്യം സ്ഥിരമായി തള്ളുകയാണ്​. ഈ സാഹചര്യത്തിലാണ്​ നാടിനെ മലിനമാക്കുന്നവർക്കെതിരെ നടപടിയുമായി നാട്ടുകാർ സംഘടിക്കുന്നത്. റോഡ് സൈഡിലടക്കം അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം കാഞ്ഞിരം കവല, തോണിക്കല്ല് എന്നിവിടങ്ങളിൽനിന്ന്​ തോട്ടിൽ ഒഴുകിയെത്തി മുട്ടം ആറിൽ കലരുന്നുണ്ട്. സമീപത്തുള്ള കിണറ്റിലും ഇവ എത്തുന്നത് ആരോഗ്യഭീഷണി ഉയർത്തുന്നു. പ്രദേശത്തെ കടകളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ കു​റ്റക്കാരെ കണ്ടെത്തുമെന്ന്​ നാട്ടുകാർ പറഞ്ഞു. പൊലീസ്​,ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഒ​ട്ടേറെ സഞ്ചാരികൾ എത്തുന്ന മേലുകാവ് ഗ്രാമപഞ്ചായത്തിനെ മലിനമാക്കുന്നത് കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് സ്ക്വാഡിനൊപ്പം സ്ഥലം സന്ദർശിച്ച മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.ജെ. ബെഞ്ചമിൻ തടത്തിപ്ലാക്കൽ പറഞ്ഞു. നാടി​ൻെറ ശുചിത്വം ഉറപ്പ് വരുത്താൻ വാർഡ് മെംബർമാരുടെ നേതൃത്വത്തിലാണ്​ സ്ക്വാഡ് രൂപവത്​കരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.