അടിമാലി: വനംവകുപ്പിൻെറ ഈറ്റ ശേഖരണത്തിലെ നിയന്ത്രണം ഈറ്റ തൊഴിലാളികൾ ദുരിതത്തിലാക്കി. രണ്ടുമാസം മുമ്പ് തുടങ്ങേണ്ട ഈറ്റ ശേഖരണം ഇനിയും തുടങ്ങിയിട്ടില്ല. ഇതോടെ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾക്കാണ് ഉപജീവനമാർഗം അടഞ്ഞിരിക്കുന്നത്. പനമ്പ്, മുറം, കുട്ട, വട്ടി തുടങ്ങി ഈറ്റ ഉൽപന്നങ്ങൾ നിർമിച്ച് ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലയിലാണ് ഇൗറ്റ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുന്നവർ ഏറെയും. മാങ്കുളം, ആനക്കുളം മേഖലകളിൽ ഈറ്റ വെട്ടാൻ സർക്കാർ അനുമതി നൽകാത്തതിനാൽ ആദിവാസികളടക്കമുള്ള തൊഴിലാളികൾ പട്ടിണിയിലായിട്ടുണ്ട്. നേര്യമംഗലം, കമ്പിലൈൻ, വാളറ, പടിക്കപ്പ് കുടി, കുറത്തിക്കുടി, അഞ്ചാംമൈൽ, പഴമ്പിള്ളിച്ചാൽ, എളംബ്ലാശ്ശേരി, ആനക്കുളം, താളുങ്കണ്ടം, സേവരുകുടി തുടങ്ങിയ മേഖലകളിലുള്ളവരാണ് ഈ മേഖലയിലെ തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.