കട്ടപ്പന: കട്ടപ്പന നഗരസഭയില്‍ വൈസ് ചെയർമാൻ സ്‌ഥാനം ചോദിച്ചുവാങ്ങാന്‍ പാർട്ടി ജില്ല നേതൃത്വം ഇടപെടാത്തതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ മുറുമുറുപ്പ്. ജില്ല നേതൃത്വത്തിന് ഇക്കാര്യത്തിൽ വലിയ വീഴ്ച ഉണ്ടായെന്നാണ് ആക്ഷേപം. വൈസ് ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ ലഭിക്കാന്‍ അവകാശം ഉണ്ടായിരുന്നെങ്കിലും ഇതിനായി കോണ്‍ഗ്രസിലോ, യു.ഡി.എഫിലോ പാര്‍ട്ടി ജില്ല-സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെന്നാണ് പ്രദേശിക നേതാക്കളുടെ പരാതി. ഇതേതുടര്‍ന്ന് പാര്‍ട്ടി നേതൃയോഗങ്ങളില്‍നിന്ന് മണ്ഡലത്തിലെ ഒരുവിഭാഗം വിട്ടുനില്‍ക്കുകയാണ്. ജോസഫ് വിഭാഗത്തില്‍നിന്ന് കട്ടപ്പന നഗരസഭയില്‍ മൂന്നുപേരാണ് വിജയിച്ചത്. ആവശ്യപ്പെട്ടിരുന്നെങ്കില്‍ വൈസ് ചെയർമാൻ സ്ഥാനം ലഭിക്കുമായിരുന്നു. എന്നിട്ടും ഇടപെടാതിരുന്നതിലാണ് അതൃപ്തി. ചെയര്‍പേഴ്‌സൻ, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ പങ്കിടുകയായിരുന്നു. കട്ടപ്പനയിൽ കേരള കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും അവസരം നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നാണ് സൂചന. ഇതേ തുടർന്ന് യോഗങ്ങളില്‍നിന്ന് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ജില്ല നേതാക്കള്‍ ഇടപെട്ടു. അടുത്ത 10ന് ചേരുന്ന യോഗത്തിൽ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് നേതാക്കളുടെ ശ്രമം. ഒറ്റയാൻെറ ആക്രമണത്തിൽ യുവതിക്ക് പരിക്ക് മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ അമിനിറ്റി (ഹോട്ടൽ) സൻെറർ ജീവനക്കാരിയായ പാപ്പാത്തിക്ക് (40) ഒറ്റയാൻെറ ആക്രമണത്തിൽ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ അമിനിറ്റി സൻെററിലേക്ക് പോകുംവഴിയാണ് പാഞ്ഞെത്തിയ ഒറ്റയാൻ പാപ്പാത്തിയെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടത്. ഇവർക്ക് തലക്ക് ഗുരുതര പരിക്കേറ്റു. ഒറ്റയാൻ തിരിഞ്ഞുപോയശേഷം ഒപ്പമുണ്ടായിരുന്ന യുവതി വരം ചിന്നാർ വന്യജീവി സങ്കേതത്തിലേ ഉദ്യോഗസ്ഥരെ അറിയിച്ചതിനെതുടർന്ന് പാപ്പാത്തിയെ മറയൂർ സി.എച്ച്.സിയിൽ എത്തിച്ചശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചിത്രം. TDL elephant attack ഒറ്റയാൻെറ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.