കട്ടപ്പന റൂറൽ ഡെവ.​ കോഒാപറേറ്റിവ്‌ സൊസൈറ്റി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമം -സംരക്ഷണ മുന്നണി

കട്ടപ്പന: കട്ടപ്പന റൂറൽ ഡെവലപ്‌മൻെറ്​ കോഒാപറേറ്റിവ്‌ സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കോൺഗ്രസ്‌ ശ്രമിക്കുകയാണെന്ന്‌ സഹകരണ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി. കോവിഡ്‌ പഞ്ചാത്തലത്തിൽ ആറുമാസം നീട്ടി​െവച്ച തെരഞ്ഞെടുപ്പാണ്‌ ഇപ്പോൾ നടക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ നിർത്തി​വെക്കണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതൃത്വം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി വിസമ്മതിച്ചു. ഇതോടെ വ്യാജ കാർഡ്‌ നിർമിച്ച്‌ സഹകാരികൾക്കിടയിൽ വിതരണം ചെയ്‌ത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ ശ്രമിക്കുന്നത്‌. തെരഞ്ഞെടുപ്പ്​ കമീഷൻ നിർദേശം അനുസരിച്ച്‌ ഏഴിന്‌ പകൽ അഞ്ചിന്‌ മുമ്പ്‌ രണ്ട്‌ ഫോട്ടോയുമായി എത്തിയ അംഗങ്ങൾക്ക്‌ കാർഡ്‌ വിതരണം ചെയ്‌തിട്ടുണ്ട്‌. എന്നാൽ, കോൺഗ്രസ്‌ നേതാക്കൾ ഒരു ഫോട്ടോ മാത്രംവാങ്ങി വ്യാജ കാർഡ്​ നിർമിച്ച്‌ വിതരണം ചെയ്യുകയാണെന്ന്​ സംരക്ഷണ മുന്നണി ആരോപിച്ചു. ഇത്‌ ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌. വ്യാജ കാർഡ്‌ വിതരണം നടക്കുന്ന വിവരം പൊലീസിലും വരണാധികാരിയെയും അറിയിച്ചിട്ടുണ്ട്​. ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്​ മുന്നണി പ്രസിഡൻറ്​ ടി.എസ്‌. ബിസി, സെക്രട്ടറി ടോമി ജോർജ്‌, വി.ആർ. സജി, കെ.ആർ. സോദരൻ, മാത്യു ജോർജ്, ജോസ് എട്ടിയിൽ, എം.ജെ. വർഗീസ്, ചന്ദ്രൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.