മൂന്നാർ: മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം മൂന്നാർ- ഉദുമൽപ്പേട്ട അന്തർ സംസ്ഥാനപാതയിലെ പെരിയവരൈ പാലം ജനങ്ങൾക്ക് തുറന്നുനൽകി. മന്ത്രി ജി. സുധാകരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2018 ആഗസ്റ്റിലാണ് പ്രളയത്തിൽ കന്നിമലയാർ കരകവിഞ്ഞ് പെരിയവരൈയിലെ ബ്രിട്ടീഷ് കാലത്ത് പണികഴിപ്പിച്ച പാലം തകർന്നത്. തുടർന്ന് സമാന്തര പാലം നിർമിച്ചെങ്കിലും മൂന്നുതവണ പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ പുതിയപാലം വേണമെന്ന ആവശ്യം ഉയർന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ നാലരക്കോടി രൂപ മുടക്കി പാലം നിർമിച്ചത്. മന്ത്രി എം.എം. മണി നാടമുറിച്ച് പാലം തുറന്നുനൽകി. കാലങ്ങളുടെ കാത്തിരിപ്പിനുശേഷം പാലം യാഥാർഥ്യമായാതിൻെറ സന്തോഷത്തിലാണ് നാട്ടുകാർ. പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ പാലത്തിൻെറ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.