പെട്ടിമുടി: വിദ്യാർഥികൾക്ക്​ സ്​മാർട്ട്​ ഫോണും ഭക്ഷ്യധാന്യക്കിറ്റുമായി സമഗ്രശിക്ഷ കേരള

ഇടുക്കി: പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽ എല്ലാം നഷ്​ടമായ വിദ്യാർഥികൾക്ക് സ്​​മാർട്ട് ഫോണുകളും വസ്​ത്രങ്ങളും ഭക്ഷ്യധാന്യക്കിറ്റുകളും സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. 2020 ആഗസ്​റ്റിൽ ഉണ്ടായ പ്രകൃതി ദുരന്തം അതിജീവിച്ചവരിൽ 21വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. താമസിച്ചിരുന്ന വീട് ഉൾ​െപ്പടെ എല്ലാം നഷ്​ടപ്പെട്ട് നിസ്സഹായവസ്ഥയിലായിരുന്ന വിദ്യാർഥികൾക്ക്​ തുടക്കം മുതൽതന്നെ എല്ലാ പിന്തുണയും സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഉറപ്പാക്കിയിരുന്നു. കുട്ടികൾക്കാവശ്യമായ കൗൺസലിങ്,​ പരിഹാരബോധനം, മറ്റ്അത്യാവശ്യസഹായം എന്നിവ നേര​േത്ത തന്നെ ലഭ്യമാക്കിയിരുന്നു. ഇതി​ൻെറ തുടർച്ചയായിട്ടാണ് എസ്​.എസ്​.കെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനുതകുന്ന സ്​മാർട്ട്ഫോണുകളും മറ്റ്സഹായവും നൽകിയത്. മൂന്നാർ കന്നിമല ഗവ. യു.പിസ്​കൂളിൽ നടന്ന ചടങ്ങിൽ സമഗ്രശിക്ഷ കേരളം േപ്രാജക്​ട്​ ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, ജില്ല േപ്രാജക്ട് കോഓഡിനേറ്റർ ഡി. ബിന്ദുമോൾ, േപ്രാഗ്രാം ഓഫിസർ മൈക്കിൾ സൈബാസ്​റ്റിൻ, ബ്ലോക്ക് േപ്രാജക്ട് കോഓഡിനേറ്റർ ഹെപ്സി ക്രിസ്​റ്റാൻ, ബി.ആർ.സി െട്രയിനർമാർ​ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.