ചെറുതോണി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന സത്യഗ്രഹം തുടരുന്നു. 17ാം ദിവസത്തെ സമരം നാഷനലിസ്റ്റ് കിസാൻസഭ സംസ്ഥാന ട്രഷറർ സിനോജ് വള്ളാടി ഉദ്ഘാടനം ചെയ്തു. നെടുംകണ്ടം ഏരിയയിൽനിന്നുള്ള കർഷകരാണ് സമരത്തിൽ വെള്ളിയാഴ്ച പങ്കെടുത്തത്. കർഷകസംഘം നെടുംകണ്ടം ഏരിയ കമ്മറ്റി അംഗം ജെ. സുദർശനൻ അധ്യക്ഷതവഹിച്ചു. കർഷകസംഘടന നേതാക്കളായ ടി.സി. കുര്യൻ, സണ്ണി ഇല്ലിക്കൻ, ജോമോൻ ജോസ്, ജോർജ് അമ്പഴം, ആർ. രാജി, സി.എം. അസീസ്, സച്ചിദാനന്ദൻ, എം.സി. സുരേഷ്, പി.എസ്. സുരേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ TDL samaram sinoj valladi കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ചെറുതോണിയിൽ നടത്തുന്ന സത്യഗ്രഹം സിനോജ് വള്ളാടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.