കെ.സി.ബി.സി സോഷ്യൽ മീഡിയ അവാർഡുകൾ വിതരണം ചെയ്​തു

കൊച്ചി: നുണകളുടെയും വിദ്വേഷത്തി​ൻെറയും നവമാധ്യമ പ്രവണതകളുടെ ഇക്കാലത്ത്​ നന്മയുടെയും സ്​നേഹത്തിൻെറയും ഇടപെടലുകൾ േപ്രാത്സാഹിപ്പിക്കാൻ കത്തോലിക്കസഭ പ്രതിബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയ കമീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് മികച്ച പ്രകടനം കാഴ്​ച​െവച്ചവർക്കായുള്ള അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു ബിഷപ്. മേരി ജോസഫ് മാമ്പിള്ളി, ജിൻസൺ മാമ്പിള്ളി, ഫാ. ഷിജോ ആലപ്പാടൻ, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കൽ, ഷിജി ജോൺസൺ, ഫാ. വിൻസൻറ് വാര്യത്ത് എന്നിവരാണ് അവാർഡ് ജേതാക്കൾ. അലക്സ്​ താളൂപ്പാടത്ത്, ആഷിഖ് വിനു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഫാ. ജേക്കബ് ജി.പാലക്കാപ്പിള്ളി, ജോൺപോൾ, ഫാ. ഡോ. എബ്രഹാം ഇരുമ്പിനിക്കൽ, ഫാ. സെബാസ്​റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ, ടി.എം. എബ്രഹാം, എ.കെ. പുതുശ്ശേരി എന്നിവർ സംസാരിച്ചു. ഫോട്ടോ: ​TDL kcbc കെ.സി.ബി.സി സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് ജേതാക്കൾ കെ.സി.ബി.സി മീഡിയ കമീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനിയോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.