ചെറുതോണി: യാത്ര കൺെസഷൻ വിദ്യാർഥികൾക്ക് അനുവദിക്കാത്തതിനെതിരെ കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇടുക്കി ആർ.ടി.ഒക്ക് പരാതിനൽകി. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ഭാഗികമായി ക്ലാസുകൾ തുടരുകയാണ്. കോളജുകളിലും സ്കൂളുകളിലും എത്തുന്ന വിദ്യാർഥികൾ ഏറ്റവുമധികം ആശ്രയിക്കുന്ന സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്ര കൺെസഷൻ അനുവദിക്കുന്നില്ലെന്നും ഈ സാഹചര്യം തുടർന്നാൽ പ്രക്ഷോഭങ്ങൾ തുടങ്ങുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു. വിദ്യാർഥികൾക്ക് നേരെയുള്ള ഇത്തരം ചൂഷണങ്ങളെ നേരിടുമെന്നും കെ.എസ്.യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻറ് ടോണി തേക്കിലക്കാട്ട് അറിയിച്ചു. യോഗത്തിൽ ജോജോ ഷബീർ, പി.കെ. ലിബിൻ കുഴിഞ്ഞാലിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.