* 15 സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു തൊടുപുഴ: ജില്ലയിലെ പ്രധാന എഴു മത്സ്യവിപണന കേന്ദ്രങ്ങളില്‍ ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിൻെറ മിന്നൽ പരിശോധന. 15 സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കാക്കനാട് ലാബില്‍ അയച്ചു. ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ കെ.പി. രമേശിൻെറ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന. രാത്രി 9.30ന് ആരംഭിച്ച പരിശോധന വെളുപ്പിന് 6.30നാണ് സമാപിച്ചത്. 20ൽപരം വാഹനങ്ങളിൽ എത്തിച്ച അഞ്ച് ടണ്ണോളം മത്സ്യം ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചാണ് പരിശോധിച്ചത്. ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ ജി.എസ്. സന്തോഷ്കുമാര്‍, എം.എന്‍. ഷംസിയ, ആന്‍മേരി ജോണ്‍സണ്‍, ഐശ്വര്യ, ഭക്ഷ്യസുരക്ഷ ജീവനക്കാരായ കെ.ടി. കണ്ണന്‍, എം.എം. അലിയാര്‍, ഉണ്ണികൃഷ്ണന്‍, ജോമി മാത്യു, പി.ജി. രതീഷ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു. ഇൻറർവ്യൂ മാറ്റി തൊടുപുഴ: നാഷനല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ തെറപിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 13 രാവിലെ 11ന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനിൽ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസില്‍ നടത്താനിരുന്ന വാക്-ഇന്‍-ഇൻറര്‍വ്യൂ സാങ്കേതിക കാരണത്താല്‍ മാറ്റിെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.