തൊടുപുഴ: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത കുറഞ്ഞത്. പൊതു ഇടങ്ങളിലടക്കം പലരും സാമൂഹിക അകലം പാലിക്കൽ മറന്നു. മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബസ് സ്റ്റാൻഡുകളിലുെമല്ലാം തിരക്കോട് തിരക്കാണ്. നേരത്തേ വ്യാപാരസ്ഥാപനങ്ങളിലും കടകളിലും കൈകഴുകൽ സംവിധാനം, സാനിറ്റൈസർ എന്നിവ ഉണ്ടായിരുന്നു. ഇപ്പോൾ ഇവ അപ്രത്യക്ഷമായി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ഡി.എം.ഒ അടക്കമുള്ളവർ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിലേറെയായി പല ദിവസവും പ്രതിദിന കോവിഡ് കേസുകൾ ഉയർന്നുതന്നെയാണ് നിൽക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതും തദ്ദേശ തെരഞ്ഞെടുപ്പും പൊതുയിടങ്ങളിലെ ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനം കൂടാൻ കാരണമായതായാണ് വിലയിരുത്തൽ. കോവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മാസ്ക് ധരിക്കുക, സാമൂഹിക അകലംപാലിക്കുക, കൈകഴുകുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണം. കിടപ്പുരോഗികളും ദീർഘകാലമായി ചികിത്സയിൽ കഴിയുന്നവരും പ്രായമായവരും കൂടുതൽ ശ്രദ്ധിക്കണം. പരമാവധി പുറത്തിറങ്ങുന്നതും സമ്പർക്കത്തിൽ ഏർപ്പെടുന്നതും കുറക്കുക. രോഗികളെ പോലെ തന്നെ രോഗികളുടെ വീട്ടിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടംകൂടുന്നത് ഒഴിവാക്കിയും അകലം പാലിച്ചും കോവിഡിനെതിരെ സ്വയം പ്രതിരോധം തീർക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.