തമിഴ്നാട് അതിർത്തി തുറന്നു: തേക്കടിക്ക്​ ആശ്വാസം

* മാസങ്ങൾക്കുശേഷം ബസ് സർവിസ് കുമളി: കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണും പിന്നീട് ദേശീയപാത നിർമാണവും പ്രതിസന്ധിയിലാക്കിയ അതിർത്തിയിലെ യാത്ര മാസങ്ങൾക്കുശേഷം ബുധനാഴ്ച പുനരാരംഭിച്ചു. ദേശീയപാതയിലെ നിർമാണജോലി ഇനിയും ബാക്കിയുണ്ടെങ്കിലും മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബുധനാഴ്​ച മുതൽ തമിഴ്നാട് ബസ്​ സർവിസുകൾ പുനരാരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ ലോക് ഡൗണിനെ തുടർന്നാണ് അതിർത്തി പട്ടണമായ കുമളിയിലേക്കുള്ള ബസ്​ സർവിസുകൾ നിർത്തിവെച്ചത്. ഇതിനെ തുടർന്ന് തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികൾ ജീപ്പിലും ഓട്ടോയിലുമാണ് ലോവർ ക്യാമ്പിൽനിന്ന്​ ആറ്​ കിലോമീറ്റർ ദൂരം സഞ്ചരിച്ച് കുമളിയിലെത്തിയിരുന്നത്. മലമ്പാതയിലെ കൊടും വളവുകൾ വീതികൂട്ടിയും കലുങ്കുകൾ നിർമിച്ചും നിർമാണ ജോലികളിൽ മുഖ്യപങ്ക് പൂർത്തിയായതോടെയാണ് ബുധനാഴ്ച ഇതുവഴി സർവിസ് പുനരാരംഭിക്കാൻ തേനി കലക്ടർ പല്ലവി പൽദേവ് നിർദേശം നൽകിയത്. ബസ്​ സർവിസുകൾ പുനരാരംഭിച്ചതും അതിർത്തി സാധാരണ നിലയിലേക്ക് മടങ്ങുനതും വ്യാപാരമേഖലക്കും നാട്ടുകാർക്കും ഏറെ ആശ്വാസമായി. TDL BUS SERVICE THAMILNADU നിർമാണജോലി പൂർത്തിയായ അതിർത്തിയിലെ മലമ്പാതയിലൂടെ തമിഴ്നാട് ബസ്​ സർവിസ് പുനരാരംഭിച്ചപ്പോൾ അൽ അസ്​ഹറിന്​ അപ്രൂവ്​ഡ്​ ട്രെയ്​നിങ്​ സൻെറർ സ്​റ്റാറ്റസ് ​തൊടുപുഴ: തൊടുപുഴ കേന്ദ്രമാക്കി ഹെൽത്ത്​ കെയർ മേഖലയിൽ ഗുണനിലവാരമുള്ള നൈപുണ്യ വികസന വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന അൽ അസ്​ഹർ മെഡിക്കൽ കോളജ്​ ആൻഡ്​ സൂപ്പർ സ്​പെഷാലിറ്റി ഹോസ്​പിറ്റൽ, നാഷനൽ സ്​കിൽ ഡെവലപ്​മൻെറ്​ കോർപറേഷ​ൻെറ അപ്രൂവ്​ഡ്​ ട്രെയിനിങ്​ സൻെറർ സ്​റ്റാറ്റസ്​ കരസ്​ഥമാക്കി. കേന്ദ്ര ഗവൺമൻെറി​ൻെറ സ്​കിൽ ഇന്ത്യ മിഷൻ എന്ന പദ്ധതിയുടെ ഭാഗമായി അൽ അസ്​ഹർ മെഡിക്കൽ കോളജ്​ ഹെൽത്ത്​ കെയർ മേഖലയിൽ വിവിധ എൻ.എസ്​.ഡി.സി സ്​കിൽ ഡവലപ്​മൻെറ്​ ട്രെയിനിങ്​ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിലൂടെ ഉദ്യോഗാർഥികൾക്ക്​ നാഷനൽ സ്​കിൽ ക്വാളി​ഫിക്കേഷൻ ഫ്രെയിം വർക്ക്​ പ്രകാരമുള്ള കരിക്കുലത്തിൽ ട്രെയിനിങ്​ ​ലഭിക്കുന്നതിനൊപ്പം ദേശീയതലത്തിൽ അംഗീകാരമുള്ള എൻ.എസ്​.ഡി.സി സർട്ടിഫിക്കേഷനും നേടാൻ സാധിക്കും. അൽ അസ്​ഹർ മെഡിക്കൽ കോളജ്​ ഹോസ്​പിറ്റലിന്​ വേണ്ടി ഡയറക്​ടർ കെ.എം. മൂസ, നാഷനൽ സ്​കിൽ ​െഡവലപ്​മൻെറ്​ കോർപറേഷൻ ട്രെയിനിങ്​ പാർട്​ണർമാരായ ഐ.ഐ.ബി എജുക്കേഷ​ൻെറ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ കെ.എച്ച്​. രാമകൃഷ്​ണനിൽനിന്ന്​ സാക്ഷ്യപത്രവും ഫലകവും ഏറ്റുവാങ്ങി. അൽ അസ്​ഹർ മെഡിക്കൽ കോളജ്​ ഹോസ്​പിറ്റലിൽ മാനേജിങ്​ ഡയറക്​ടർ അഡ്വ. കെ.എം. മിജാസ്​, ഐ.ഐ.ബി എജുക്കേഷൻ ഡയറക്​ടർ എൻ. ഉസാമ, സീനിയർ ബിസിനസ്​ കോഓഡിനേറ്റർ നെൽവിൻ ടോമി എന്നിവരും സന്നിഹിതരായിരുന്നു. photo must TDL AL AZHAR TDPA അൽ അസ്​ഹർ മെഡിക്കൽ കോളജ്​ ആൻഡ്​ സൂപ്പർ സ്​പെഷാലിറ്റി ഹോസ്​പിറ്റൽ ഡയറക്​ടർ കെ.എം. മൂസ നാഷനൽ സ്​കിൽ ഡെവലപ്​മൻെറ്​ കോർപറേഷ​ൻെറ അപ്രൂവ്​ഡ്​ ട്രെയിനിങ്​ സൻെറർ സ്​റ്റാറ്റസ്​ ഐ.ഐ.ബി എജുക്കേഷ​ൻെറ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ കെ.എച്ച്​. രാമകൃഷ്​ണനിൽനിന്ന്​ സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.