ഡോ. ജോഷി വർഗീസ്​ മാർ സ്ലീവ കോളജ്​ പ്രിൻസിപ്പൽ

ചെറുതോണി: മുരിക്കാശ്ശേരി മാർസ്ലീവ കോളജ്​​ പ്രിൻസിപ്പലായി മൂലമറ്റം സൻെറ്​ ജോസഫ് കോളജ് മലയാളം വിഭാഗം മുൻ മേധാവി ഡോ. ജോഷി വർഗീസ്​ ചുമതലയേറ്റു. അഞ്ച്​ യൂനിവേഴ്സിറ്റികളിൽ പിഎച്ച്.ഡി അഡ്ജുഡിക്കേഷൻ പാനൽ മെംബറാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പിഎച്ച്.ഡി ബിരുദത്തിനുള്ള ഓപ്പൺ ഡിഫൻസിൽ ചെയർമാനായിരുന്നു. എം.ജി യൂനിവേഴ്സിറ്റിയിൽ മലയാളം യു.ജി ബോർഡ് ഓഫ് സ്​റ്റഡീസ്​ അംഗം, സബ്ജക്ട്​ എക്സ്​പേർട്ട്, കോമൺ കോഴ്സ്​ മലയാളം മൂല്യനിർണയ സമിതി ചെയർമാൻ, വിജിലൻസ്​ സ്​ക്വാഡ് ഇടുക്കി സോണി​ൻെറ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. പീഡനം; കൗമാരക്കാരന്‍ അറസ്​റ്റില്‍ മൂന്നാര്‍: കൗമാരക്കാരിയെ പീഡിപ്പിച്ച്​ ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ കൗമാരക്കാരന്‍ അറസ്​റ്റില്‍. കമ്പംമെട്ട് സ്വദേശിയായ യുവാവിനെയാണ് തമിഴ്‌നാട് പൊലീസ് അറസ്​റ്റ് ചെയ്തത്. ഓണ്‍ലൈനിലെ പഠന രീതികള്‍ക്ക് സഹായം നല്‍കാമെന്ന് പ്രലോഭിപ്പിച്ച്് കൗമാരക്കാരന്‍ പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു. ആക്രമണം: കോൺഗ്രസ്​ പ്രവർത്തക​ൻെറ നില മെച്ചപ്പെട്ടില്ല മൂന്നാര്‍: സി.പി.​െഎ വിട്ട്​ കോണ്‍ഗ്രസിൽ ചേർന്ന സംഭവത്തില്‍ ആക്രണത്തിനിരയായി ആശുപ​ ത്രിയിൽ പ്രവേശിപ്പിച്ച സുബ്രഹ്​മണ്യത്തി​ൻെറ (29) നില മെച്ചപ്പെട്ടില്ല. ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് ഇനിയും ബോധം തിരികെ ലഭിച്ചിട്ടില്ല. പുതുവത്സര ദിനത്തിലാണ് സുബ്രഹ്​മണ്യത്തെ ഇടതുമുന്നണി പ്രവര്‍ത്തകരായ നാല്‍വര്‍ സംഘം വീടുകയറി ആക്രമിച്ചത്. സുബ്രഹ്​മണ്യത്തി​ൻെറ ഭാര്യക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാട്ടുപ്പെട്ടി ടോപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുവാദം നൽകിയില്ല. ഇതോടെ ഇയാളും ബന്ധുവായ തങ്കമണിയും കോണ്‍ഗ്രസിൽ ചേരുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുബ്രഹ്​മണ്യത്തെ വെള്ളിയാഴ്ച വൈകീട്ട്​ മദ്യപിച്ചെത്തിയ മുരുകന്‍, കണ്ണന്‍, കുമാര്‍, നടരാജന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ സാംജോസി​ൻെറ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെല്ലാം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.