അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും പ്രതിരോധമരുന്ന്

വിധവ-അവിവാഹിത പെൻഷൻ തൊടുപുഴ: വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽനിന്ന്​ വിധവ പെൻഷൻ, 50 വയസ്സ്​ കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60വയസ്സിന് താഴെപ്രായമുള്ള ഗുണഭോക്താക്കൾ പുനർവിവാഹം/വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫിസർ വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡി​ൻെറ പകർപ്പ് എന്നിവ 2021 ജനുവരി 20ന് മുമ്പ്​ വണ്ണപ്പുറം ഗ്രാമപഞ്ചായ​ത്ത്​ ഓഫിസിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഗുണഭോക്താക്കൾക്ക് പെൻഷൻ തുക തുടർന്ന്​ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. ൈക്രസ്​റ്റ്​ കോളജിൽ ഓറിയ​േൻറഷൻ േപ്രാഗ്രാം കട്ടപ്പന: ൈക്രസ്​റ്റ്​ കോളജിൽ ഐ.ക്യു എ.സിയുടെ നേതൃത്വത്തിൽ ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക്​ ഓറിയ​േൻറഷൻ േപ്രാഗ്രാം നടത്തി. കോളജ് േപ്രാഗ്രാം കോഓഡിനേറ്റർ ശ്വേത സോജൻ സ്വാഗതംപറഞ്ഞു. കാർമൽ സ്​കൂൾ പ്രിൻസിപ്പൽ കാർമൽ വിദ്യാപീഠം സെക്രട്ടറിയുമായ ഫാ. ബർണി തറപ്പിൽ ഉദ്ഘാടനം ചെയ്​തു. ബംഗളൂരു ൈക്രസ്​റ്റ്​ യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡോ. വി. മുത്തു റൂപൻ, കൊച്ചി അവേക്ക് കമ്പനിയുടെ സി.ഇ.ഒ ലോണ ജേക്കബ്, ബംഗളൂരു ക്രിസ്​തുജ്യോതി കോളജിലെ അധ്യാപകരായ ഡോ. എ. ജോനാസ്​ റിച്ചാർഡ്, പ്രഫ. സെൻ ബി.മാത്യൂസ്​ എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങിൽ ബംഗളൂരു ക്രിസ്​തുജ്യോതി കോളജിലെ പ്രിൻസിപ്പൽ ഡോ. അഗസ്​റ്റിൻ ജോർജ്, ഇക്കണോമിക്സ്​ വിഭാഗം അധ്യാപകൻ അഖിൽ പി.വർഗീസ്​, കോളജ് പ്രിൻസിപ്പൽ ഡോ. അലക്​സ്​​ ലൂയിസ്​, കോളജ് േപ്രാഗ്രാം കോഓഡിനേറ്റർ ശ്വേത സോജൻ, ഐ.ക്യു.എ.സി കോഓഡിനേറ്ററായ ഡോ. സി. പ്രകാശ്, ഡോ. എമിൽഡ ജോസഫ്, ധന്യ മോഹനൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.