കട്ടപ്പന നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിന്​ തുടക്കമായി

കട്ടപ്പന: കട്ടപ്പന നഗരസഭയുടെ ജൈവ- പ്ലാസ്​റ്റിക്-പേപ്പർ മാലിന്യ സംഭരണകേന്ദ്രം പ്രവർത്തനമാരംഭിച്ചു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം ശേഖരിച്ച് വേർതിരിച്ച് മാറ്റുന്നതിനാണ് പഴയ ബസ് സ്​റ്റാൻഡിൽ സംഭരണകേന്ദ്രം തുടങ്ങിയത്. നഗരത്തിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും വീടുകളിൽ നിന്നും മാലിന്യം ശേഖരിച്ച് നിർമാർജനം ചെയ്യുന്ന പദ്ധതി വിജയമായതിന് പിന്നാലെയാണ് പഴയ ബസ്​ സ​​്​റ്റാൻഡിനുള്ളിൽ മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. കട്ടപ്പന പഴയ ബസ്​സ്​റ്റാൻഡിൽ മാലിന്യസംഭരണ കേന്ദ്രത്തി​ൻെറ ഉദ്​ഘാടനം നഗരസഭ ചെയർമാൻ ജോയ് വെട്ടിക്കുഴി നിർവഹിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് സംഭരണകേന്ദ്രം പ്രവർത്തിക്കുകയെന്ന് ചെയർമാൻ പറഞ്ഞു. പ്രവൃത്തിദിവസങ്ങളിൽ രാവിലെ എട്ട് മുതൽ മൂന്നുവരെയാണ്​ പ്രവർത്തനം. മാലിന്യ നിർമാർജന പദ്ധതിയിൽ മുൻകൂട്ടി രജിസ്​റ്റർ ചെയ്തവർ എത്തിക്കുന്ന മാലിന്യം ദിവസവും ഇവിടെനിന്ന് വേർതിരിച്ച് നഗരസഭ കാര്യാലയത്തിന് സമീപത്തെ സ്​റ്റോർ റൂമിലേക്കും ഡംപ് യാർഡിലേക്കും മാറ്റുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി.ജോൺ, ജൂനിയർ ഇൻസ്പെക്ടർ വിനീഷ് ജേക്കബ് എന്നിവർ പറഞ്ഞു. രാജാക്കാട് കൃഷി ഓഫിസിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന്​ ധനകാര്യ സെ​​ക്രട്ടറിക്ക്​ പരാതി അടിമാലി: രാജാക്കാട് കൃഷിഭവനിൽ വ്യാപക അഴിമതിയെന്ന് ആരോപണം. രണ്ട് കൃഷി അസിസ്​റ്റൻറുമാർക്കെതിരെ കർഷകനായ അനിരുദ്ധൻ ധനകാര്യവകുപ്പ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ജില്ല ഓഫിസിലെ ഉദ്യോഗസ്ഥരും ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൃഷി ഓഫിസ് സന്ദർശിച്ച്‌ പരാതിക്കാര​ൻെറയും കൃഷി ഓഫിസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ കൃഷി അസിസ്​റ്റൻറുമാർ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി​ പട്ടിണം വെച്ചതായാണ്​ പരാതി. പച്ചക്കറി വികസന പദ്ധതി, ഏത്തവാഴകൃഷി വ്യാപനം, പ്രകൃതിക്ഷോഭം, പുതുകൃഷി വിസ്തൃതി വ്യാപനം തുടങ്ങിയ പദ്ധതികളിലാണ്​ വെട്ടിപ്പ്​. പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ കൃഷി ഓഫിസറെ വഞ്ചിച്ചാണ് കർഷകരുടെ പേരും വിവരങ്ങളുമടങ്ങിയ ക്ലെയിം സ്​റ്റേറ്റ്മൻെറ്​ ഒപ്പിട്ടുവാങ്ങി അസി. ഡയറക്ടർ ഓഫിസിലേക്ക് അയച്ച് തട്ടിപ്പ്​ നടത്തിയതെന്ന്​ പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.