നെടുങ്കണ്ടം: വൈദ്യുതി വിതരണ രംഗത്ത് കേരളം വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണ പാതകൾ കാര്യക്ഷമമാക്കിയതാണ് ഏറ്റവും വലിയ പ്രവർത്തനം. കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടത്ത് ആരംഭിച്ച കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ഡിവിഷൻെറ ഉദ്ഘാടനവും ഓൺലൈനിലൂടെ മുഖ്യമന്ത്രി നിർവഹിച്ചു. ഇടുക്കി ജില്ലയുടെ ഭൂരിഭാഗവും എറണാകുളം ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്ന തൊടുപുഴ ഡിവിഷൻ വിഭജിച്ചാണ് നെടുങ്കണ്ടം കേന്ദ്രമാക്കി പുതിയ ഡിവിഷൻ ആരംഭിച്ചത്. മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. വൈദ്യുതി ബോർഡ്് ഡിസ്ട്രിബ്യൂഷൻ ഐ.ടി ആൻഡ് എച്ച്.ആർ.എം ഡയറക്ടർ പി. കുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള സ്വാഗതം പറഞ്ഞു. നെടുങ്കണ്ടത്തെ യോഗത്തിൽ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ സുധാകരൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗം ആരിഫ അയ്യൂബ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രണ്ടര ലക്ഷത്തോളം ഉപഭോക്താക്കൾക്ക്് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതാണ് നെടുങ്കണ്ടത്ത്് ആരംഭിച്ച കെ.എസ്.ഇ.ബിയുടെ ട്രാൻസ്മിഷൻ ഡിവിഷൻ ഓഫിസ്. വനമേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും വൈദ്യുതി തടസ്സമുണ്ടായാൽ അറ്റകുറ്റപ്പണി ഏകോപിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾക്ക് പരിഹാരമായാണ് പുതിയ ഡിവിഷൻ. ഇതോടെ ജില്ലയിൽ പ്രസരണ ലൈനുകളിലെ തകരാറുകളും അറ്റകുറ്റപ്പണിയും സമയബന്ധിതമായി നടത്താനും പ്രസരണ മേഖലയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും ഹൈറേഞ്ചിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയുടെ ഭൂപ്രകൃതിക്ക് അനുസരിച്ച്്് വൈദ്യുതി വിതരണ പദ്ധതി നവീകരണമാണ് ബോർഡ് ലക്ഷ്യമിടുന്നത്. ശൃംഖല നവീകരണ ഭാഗമായി ചിത്തിരപുരത്തും കോതമംഗലത്തും 220 കെ.വി സബ് സ്റ്റേഷനുകളുടെ നിർമാണം, 66 കെ.വി വോൾട്ടേജിലുള്ള നെടുങ്കണ്ടം, കട്ടപ്പന, പീരുമേട്, വാഴത്തോപ്പ് സബ്സ്റ്റേഷനുകൾ 110 കെ.വി നിലവാരത്തിലേക്ക്് ഉയർത്തൽ, മുരിക്കാശ്ശേരി 110 കെ.വി സബ്സ്റ്റേഷൻ നിർമാണം, അനുബന്ധ ലൈനുകളുടെ നിർമാണം, മറയൂർ 33 കെ.വി സബ്സ്റ്റേഷനും പള്ളിവാസൽ പവർഹൗസിൽനിന്നുള്ള അനുബന്ധ ലൈനും തുടങ്ങി നിർമാണത്തിൻെറ വിവിധ ഘട്ടങ്ങളിലുള്ളവയെല്ലാം നെടുങ്കണ്ടം ട്രാൻസ്മിഷൻ ഡിവിഷൻ ഓഫിസിൻെറ പരിധിയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.